ഇരയുടെ അനിയത്തിയും ഇര
Saturday, August 3, 2019 3:00 PM IST
ഉ​ന്നാ​വോ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ഇ​പ്പോ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ടു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​നി​യ​ത്തി​യും പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു പു​തി​യ റി​പ്പോ​ർ​ട്ട്.ഇ​ക്കാ​ര്യം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ന്നെ​യാ​ണ് വ​നി​താ അ​വകാ​ശ​സ​മി​തി അം​ഗ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ൾ വ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെയ്തുവെന്നു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ൾ ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ൽ മ​റ്റൊ​രാ​ളെ​യും പീ​ഡി​പ്പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
വീ​ട്ടി​ലെ​ത്തി​യ എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ൾ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ​പി​താ​വി​നെ​യും മ​ർ​ദി​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് ഇ​ള​യ പെ​ണ്‍​കു​ട്ടി​യെ സം​ഘം ഉപദ്രവിച്ച​ത്. എംഎൽഎയെ പേടിച്ച് പ്രദേശവാസികളിൽ ആരും അയാൾക്കെതിരേ ശബ്ദിച്ചിരുന്നില്ല. ഭയം കൊണ്ടാണ് ആദ്യം ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ ഇനി ഇക്കാര്യവും ധരിപ്പിക്കുമെന്നാണ് മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

ഒ​രു പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യും പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കു​ക​യും തൊ​ട്ടു പി​ന്നാ​ലെ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യും ചെ​യ്​തി​രി​ക്കു​ന്നു. ബ​ന്ധു​ക്ക​ളി​ൽ ചി​ല​രും മ​രി​ച്ചു. പെ​ണ്‍​കു​ട്ടി​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​നും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആശുപത്രി യിൽ തു​ട​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​നി​യ​ത്തി​യും ഇ​തേ സം​ഘ​ത്തി​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യി എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ കൂ​ടി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇതോടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​ന്നാവോ സം​ഭ​വം കൂ​ടു​ത​ൽ ആ​ളി​ക്ക​ത്തു​മെ​ന്നു ത​ന്നെ വേ​ണം ക​രു​താ​ൻ...

ഭീഷണിയുണ്ടെന്നു കാട്ടി 35 പരാതി

ഉ​ന്നാ​വോ​യി​ലെ ദു​രൂ​ഹ​മാ​യ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​നാ​സ്ഥ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യാ​യ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെൻ​ഗ​റി​ൽ​നി​ന്ന് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് കു​ടും​ബാം​ഗംങ്ങ​ൾ 35 പ​രാ​തി​ക​ൾ പോലീ​സി​ന് ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നി​ൽ​ പോലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് ദി​ന​പ​ത്രം ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക്ക് പോ​ലീ​സ് ന​ൽ​കി​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ൽ​വ​ച്ച് പോ​ലും എംഎ​ൽ​എ​യു​ടെ സ​ഹാ​യി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ളാ​ണ് പോ​ലീ​സ് അ​വ​ഗ​ണി​ച്ച​ത്. വീ​ഡി​യോ സ​ഹി​തം പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലും മാ​ഖി പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ എം​എ​ൽ​എ​യി​ൽ​നി​ന്ന് ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യും എം​എ​ൽ​എ ജ​യി​ലി​ലാ​കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഭീ​ഷ​ണി തു​ട​ങ്ങി​യ​ത്. ഭ​യം കൊ​ണ്ടാ​ണ് ഉ​ന്നാ​വോ​യി​ലെ മാ​ഖി​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് മാ​റി​യ​ത്- പെ​ണ്‍​കു​ട്ടി​യു​ടെ ഒരു ബ​ന്ധു പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം 33 പ​രാ​തി​ക​ൾ ലോ​ക്ക​ൽ പോ​ലീ​സി​ന് ന​ൽ​കി​യ​താ​യി ഉ​ന്നാ​വോ എ​സ്പി എം​പി വെ​ർ​മയും സ്ഥി​രീ​ക​രി​ച്ചിരുന്നു. എ​ന്നാ​ൽ, പ​രാ​തി​ക​ളി​ൽ ക​ഴ​ന്പി​ല്ലാ​ത്ത​താ​ണ് അ​ന്വേ​ഷി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണു ലഭിച്ചതെ​ന്നു ബന്ധുക്കൾ പരഞ്ഞിരുന്നു. അ​തേ​സ​മ​യം പ​രാ​തി ല​ഭി​ച്ചി​ട്ടും കേ​സെ​ടു​ക്കാ​ത്ത ലോ​ക്ക​ൽ പൊ​ലീ​സി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ല​ക്നൗ റേ​ഞ്ച് ഐ​ജി​പി എ​സ്കെ ഭ​ഗ​ത് വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും അ​ദ്ദേ​ഹം ജി​ല്ലാ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. പെ​ണ്‍​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ട്ര​ക്കി​ടി​പ്പിച്ച് അ​പ​ക​ടം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന്‍റെ പ​ങ്കും ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. സം​ഭ​വദി​വ​സം സു​ര​ക്ഷ​യ്ക്ക് നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ർ അ​ക​ന്പ​ടി പോ​കാ​ത്ത​ത് നേ​ര​ത്തെ ദു​രൂ​ഹ​ത​യു​ണ​ർ​ത്തി​യി​രു​ന്നു.

എത്തിച്ചതു ജോലി വാഗ്ദാനം ചെയ്ത്

2017 ജൂ​ണ്‍ നാ​ലി​ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ 17 വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി നി​യ​മ​സ​ഭാം​ഗ​മാ​യ കു​ൽ​ദീ​പ് സിം​ഗ് സെം​ഗ​റാ​ണ് പ്ര​തി. അങ്കണ​വാ​ടി​യി​ൽ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാം എ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു സ്ത്രീ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ആ​ദ്യം എം​എ​ൽ​എ​യും പി​ന്നീ​ട് എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ളും പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തു. കേ​സ് വി​വാ​ദ​മാ​യ​തോ​ടെ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ഈ ​ന​രാ​ധ​മന്മാ​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച സ്ത്രീ ​ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്.

ഉ​ന്നാ​വോ കേ​സ് ആ​ണ് രാ​ജ്യ​മെ​ന്പാ​ടും ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ശേ​ഷ​വും ക്രൂ​ര​ത​ക​ൾ ഓ​രോ​ന്നാ​യി അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​സു​ക​ളി​ൽ നി​ന്നു പിന്മാ​റാ​ൻ ത​യാ​റാ​കാ​തെ പൊ​രു​തി​യ പെ​ണ്‍​കു​ട്ടി​യാ​ക​ട്ടെ ഇ​പ്പോ​ൾ ജീ​വി​ത​ത്തോ​ട് മ​ല്ലി​ടു​ക​യാ​ണ്.

ആദ്യം ശബ്ദമുയർത്തിയത് അച്ഛൻ

കു​ൽ​ദീ​പ് സി​ങ് സെ​ൻ​ഗ​ർ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തോ​ടെ ആ​ദ്യം ശ​ബ്ദം ഉ​യ​ർ​ത്തി​യ​ത് അ​വ​ളു​ടെ അ​ച്ഛ​നായിരു​ന്നു. അ​തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഇ​തോ​ടെ സം​ഭ​വം രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച​യാ​യി. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. അ​തോ​ടെ അ​മ്മാ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി അ​വ​ളു​ടെ പോ​രാ​ട്ടം.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ എം​എ​ൽ​എ​യും സം​ഘ​വും ത​ല്ലി​ച്ച​ത​യ്ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് സാ​ക്ഷി പ​റ​ഞ്ഞ യൂ​നു​സ് എ​ന്ന​യാ​ളാ​ണ് പി​ന്നീ​ട് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു അ​ത്. ത​ള​ർ​ന്നു വീണു മ​രി​ച്ച യൂ​നു​സി​ന്‍റെ സം​സ്കാ​രം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യെ​പ്പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് സ​ഹാ​യ​ം നൽകി​യി​രു​ന്ന അ​മ്മാ​വ​നെ​യും ഇ​തി​നി​ട​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​യി​ൽ​വേയിൽ നിന്നു മോ​ഷ​ണം മു​ത​ൽ വ​ധ​ശ്ര​മം വ​രെ​യു​ള്ള 12 കേ​സു​ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​നെ​തി​രേ ചു​മത്തിയിരിക്കു​ന്ന​ത്. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ പ​തി​പ്പാ​യി​രു​ന്നു റാ​യ്ബ​റേ​ലി​യി​ലു​ണ്ടാ​യ അ​പ​ക​ട​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

കാ​ര​ണം അ​വ​ർ​ക്ക് സെ​ൻ​ഗ​റി​നെ ന​ന്നാ​യ​റി​യാം. ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​മ്മാ​വ​നെ കാ​ണാ​നു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യും ര​ണ്ട് അ​മ്മാ​യി​മാ​രും വ​ക്കീ​ലും. ര​ണ്ട് ബ​ന്ധു​ക്ക​ളും മ​രി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ ഗു​രു​ത​രാ​വ​സ്ഥ​യി​ലും വ​ക്കീ​ൽ പ​രി​ക്കേ​റ്റും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തോ​ടെ ഉ​ന്നാ​വോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണം നാ​ല് ആ​യി. മ​രി​ച്ച അ​മ്മാ​യി​മാ​രി​ൽ ഒ​രാ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​മ്മാ​വ​ന്‍റെ ഭാ​ര്യ​യാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത് ഇ​വ​രാ​യി​രു​ന്നു.

ഇതിനിടെ സെ​ൻ​ഗ​റി​ന്‍റെ കേ​സി​ൽ വി​ചാ​ര​ണ നടപടികൾ പോലും മുന്നോട്ടു പോകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. എം​എ​ൽ​എ പ​ണം കൊ​ടു​ത്ത് സാക്ഷികളെ സ്വാ​ധീ​നി​ച്ച​താ​ണോ അ​തോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രുന്ന ഓ​രോ​രു​ത്ത​രും തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​താ​ണോ​ ഇതിനു കാരണമെന്നു ജഡ്ജി പോലും സം‍ശയം പ്രകടിപ്പിച്ചിരുന്നു.

സാക്ഷിയുടെ സ്ഥാനാർഥിത്വം

ഇ​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ന്നാ​വോ മ​ണ്ഡ​ല​ത്തി​ൽ സി​റ്റിം​ഗ് എം​പി സാ​ക്ഷി മ​ഹാ​രാ​ജി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ ജ​യി​ലി​ൽ കി​ട​ന്നും സെ​ൻ​ഗ​ർ ന​ട​ത്തി​യ വി​ല​പേ​ശ​ലി​ൽ ബി​ജെ​പി​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്നു. സാ​ക്ഷി​ക്കാ​യി ഇ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് വോ​ട്ട് പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സാ​ക്ഷി ജ​യി​ച്ച​ത്. സി​താം​പൂ​ർ ജ​യി​ലി​ലെ​ത്തി സാ​ക്ഷി ഇ​തി​ന് സെ​ൻ​ഗറി​നോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ജ​യി​ലി​ൽ കി​ട​ന്നും നേ​ടി​യെ​ടു​ത്ത ഈ ​വി​ജ​യ​ത്തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി​യി​ൽ സെ​ൻ​ഗ​റി​ന് എ​തി​ർ ശ​ബ്ദ​ങ്ങ​ളി​ല്ലാ​താ​യി. ബ​ലാ​ത്സം​ഗ​വും കൊ​ല​പാ​ത​ക​വും ഗു​ണ്ടാ​യി​സ​വും പോ​ലു​ള്ള വ​ൻ​കി​ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ട് പോ​ലും ഇ​യാ​ളെ പാ​ർ​ട്ടി ഇ​ത്ര​നാ​ളും പു​റ​ത്താ​ക്കാ​തി​രു​ന്ന​തി​നും കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല.

സ്വയംതീർപ്പ് ജയിലിലും

പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ലി​ലാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും രാ​ഷ്ട്രീ​യ​മ​ട​ക്കം, ഉ​ന്നാ​വോയിലെ പ​ല കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ന്ന​ത് സെ​ൻ​ഗ​ർ ത​ന്നെ​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ യാ​ത്രാ വി​വ​ര​ങ്ങ​ൾ സെ​ൻ​ഗ​റി​നെ അ​റി​യി​ച്ച​ത് കോ​ട​തി അ​വ​ർ​ക്ക് സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​രാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന​തും ഇ​യാ​ളു​ടെ രാ​ഷ്‌ട്രീ​യ സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ്. കേ​സി​ലെ തെ​ളി​വു​ക​ളോ​രോ​ന്നാ​യി നി​ര​ത്തി​യി​ട്ടും ഒ​രു​വ​ർ​ഷ​ത്തോ​ളം ഇ​യാ​ൾ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന​തും ഇ​തു​കൊ​ണ്ടുത​ന്നെ. ഒ​ടു​വി​ൽ അ​ല​ാഹ​ാബാ​ദ് കോ​ട​തി​യു​ടെ ക​ർ​ശ​ന താ​ക്കീ​ത് വ​ന്ന​തോ​ടെ​യാ​ണ് സെ​ൻ​ഗ​ർ അ​റ​സ്റ്റി​ലാ​യ​ത്. ആ​ദ്യം ഉ​ന്നാ​വോ​യി​ലെ ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ നാ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ്വ​യം തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന രീ​തി ജ​യി​ലി​ലും തു​ട​ർ​ന്നു. ഉ​ന്നാ​വോയി​ലെ ജ​യി​ലി​ൽ ദ​ർ​ബാ​ർ ത​ന്നെ​യാ​ണ് ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ഉ​ന്നാ​വോയിൽ നി​ന്നു സി​താം​പു​രി​ലെ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​വി​ടെ​യും കാ​ര്യ​ങ്ങ​ൾ സെ​ൻ​ഗ​റി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ​ക​ടം തെ​ളി​യിക്കു​ന്ന​ത്. ജ​യി​ലി​നു​ള്ളി​ൽ എം​എ​ൽ​എ​യ്ക്ക് ഫോ​ണ്‍ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

രാജ്യത്തിന് നാണക്കേടായി ഉന്നാവോ...

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ


ഡ​ൽ​ഹി​യി​ലെ നി​ർ​ഭ​യ​യു​ടെ​യും ക​ഠു​വ​യി​ലെ ബാ​ലി​ക​യു​ടെ​യും കൂ​ട്ട​മാ​ന​ഭം​ഗ​ങ്ങ​ളും മ​ര​ണ​വും ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ മു​റി​വു​ക​ൾ ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. ഹൃ​ദ​യ​മു​ള്ള​വ​രെ​യെ​ല്ലാം ന​ടു​ക്കു​ക​യും വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്ത ആ ​സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഉ​ന്നാ​വോ​യി​ലെ പെ​ണ്‍കു​ട്ടി​യു​ടെ കൂ​ട്ട​മാ​ന​ഭം​ഗ​വും ഇ​ര​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള വാ​ഹാ​നാ​പ​ക​ട​വും മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ച്ച​ത്. 2017 ജൂ​ണ്‍ നാ​ലി​നു ന​ട​ന്ന മാ​ന​ഭം​ഗ​ത്തി​ലെ ഇ​ര​യെ സം​ര​ക്ഷി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ​ർ​ക്കാ​രു​ക​ൾ ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ടാ​ണ്.

പ​തി​നേ​ഴ് വ​യ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​കു​ന്നു. ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കു​ന്നു. പെ​ണ്‍കു​ട്ടി​യും കു​ടും​ബ​വും അ​ഭി​ഭാ​ഷ​ക​നും യാ​ത്ര ചെ​യ്ത കാ​റി​ൽ ലോ​റി ഇ​ടി​പ്പി​ച്ച് എ​ല്ലാ​വ​രെ​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്നു. ഈ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​ണ്‍കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നും അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​താ​ണോ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​മു​ള്ള പു​തി​യ ഇ​ന്ത്യ?

സ​ത്യ​ത്തി​ൽ സ​ഹ​ജീ​വി​ക​ളും സ​ഹ​ചാ​രി​ക​ളും അ​മ്മ​യും പെ​ങ്ങ​ളും മ​ക​ളും കൂ​ടി​യാ​യ വ​നി​ത​ക​ളെ ബ​ഹു​മാ​നി​ക്കാ​നും തു​ല്യ​ത ന​ൽ​കാ​നും അ​വ​രെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് ഇ​ന്ത്യ​യി​ലെ ഓ​രോ ആ​ണ്‍കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​ത്. മ​ക​ളെ പ​ഠി​പ്പി​ക്കൂ, മ​ക​ളെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴക്കു​ന്ന​വ​ർ ത​ന്നെ വ​നി​ത​ക​ൾ ഈ ​നാ​ടി​ന്‍റെ ര​ത്ന​ങ്ങ​ളാ​ണെ​ന്ന് സ്വ​ന്തം മ​ക​നെ​ക്കൂ​ടി പ​ഠി​പ്പി​ക്കേ​ണ്ട​താ​ണ്.


• ക്രൂ​ര​ത​യു​ടെ ആ​ൾ​രൂ​പ​ങ്ങ​ൾ

ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​വ​രും കൂ​ട്ടാ​ളി​ക​ളും പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വി​നെ​യും പ്ര​ധാ​ന സാ​ക്ഷി​യെ​യും കൊ​ല്ലു​ക​യും ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​യെ​യും അ​മ്മ​യെ​യും അ​ഭി​ഭാ​ഷ​ക​നെ​യും അ​ട​ക്കം ലോ​റി​യി​ടി​പ്പി​ച്ചു കൊ​ല്ലാ​നും ശ്ര​മി​ച്ചു എ​ന്ന​താ​ണു കൂ​ടു​ത​ൽ ന​ടു​ക്കു​ന്ന​ത്. ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെൻഗാ​ർ ആ​ണ് പ്ര​തി​ക​ളി​ലെ പ്ര​ധാ​നി.

ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മ കോ​ട​തി​യെ സ​മീ​പി​ച്ച ശേ​ഷ​മാ​ണ് യു​പി പോ​ലീ​സ് എം​എ​ൽ​എ​യെ പ്ര​തി​യാ​ക്കി​യ​തെ​ന്ന​തും നി​സാ​ര​മ​ല്ല. അ​ല​ാഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ണ്‍കു​ട്ടി മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട ശേ​ഷ​മു​ള്ള ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ സം​ഭ​വി​ച്ച​വ​യെ​ല്ലാം വ​ള​രെ അ​സാ​ധാ​ര​ണ​മാ​യ ദു​ര​ന്ത​മാ​ണ്.

പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വ് 2018 ഏ​പ്രി​ൽ ഒ​ന്പ​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ടു. ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ടു. പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ യു​നൂ​സ് എ​ന്ന​യാ​ളും ഓ​ഗ​സ്റ്റ് 18ന് ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ടു. വി​ഷം കൊ​ടു​ത്ത് യു​നൂ​സി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പോ​സ്റ്റു​മോ​ർ​ട്ടം പോ​ലും ന​ട​ത്താ​തെ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്തു.

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ അ​മ്മാ​വ​ൻ ജ​യി​ലി​ലാ​ണ്. ദു​രൂ​ഹ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ഇ​ര​യാ​യ പെ​ണ്‍കു​ട്ടി അ​ത്യാ​സ​ന്ന നി​ല​യി​ലും ഇ​ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​തീ​വ​ഗു​രുത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യ​തു​മെ​ല്ലാം വെ​റു​തെ സം​ഭ​വി​ച്ച​താ​കി​ല്ല.

• വൈ​കി​പ്പി​ക്കു​ന്ന നീ​തി

പ്ര​തി​യാ​യ ബി​ജെ​പി എം​എ​ൽ​എ​യെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥി​ന്‍റെ വീ​ടി​നു മു​ന്നി​ൽ സ്വ​യം തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നു അ​ഞ്ചു ദി​വ​സം മു​ന്പ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ അ​തു​ൾ സിം​ഗ് പെ​ണ്‍കു​ട്ടി​യു​ടെ അ​ച്ഛ​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​തു​ലി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ര​യു​ടെ അ​ച്ഛ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ണ്‍കു​ട്ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​ണ്ടെ​ന്നാ​ണു യു​പി സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. പ​ക്ഷേ അ​പ​ക​ട സ​മ​യ​ത്ത് പോ​ലീ​സു​കാ​ർ ആ​രും പെ​ണ്‍കു​ട്ടി​യു​ടെ ഒ​പ്പ​മോ, പി​ന്നാ​ലെ​യോ ഉ​ണ്ടാ​യി​ല്ല. ന​ന്പ​ർ പ്ലേ​റ്റ് പോ​ലും മ​റ​ച്ചു​വ​ച്ച ലോ​റി കൃ​ത്യ​മാ​യി വ​ന്ന് പെ​ണ്‍കു​ട്ടി​യും കു​ടും​ബ​വും യാ​ത്ര ചെ​യ്ത കാ​റി​ൽ ശ​ക്ത​മാ​യി വ​ന്നി​ടി​ച്ച​തും വെ​റും അ​പ​ക​ട​മാ​ണ​ത്രേ.

ശ​ക്ത​രാ​യ പ്ര​തി​ക​ളും അ​നു​യാ​യി​ക​ളും ചേ​ർ​ന്നു ത​ങ്ങ​ളെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി പെ​ണ്‍കു​ട്ടി​യും അ​മ്മ​യും ചേ​ർ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്ക് എ​ഴു​തി​യ ക​ത്തു​പോ​ലും ഏ​റെ​ദി​വ​സം വെ​ളി​ച്ചം ക​ണ്ടി​ല്ല. നീ​തി വൈ​കി​പ്പി​ക്കാ​നാ​ണു പ​ല​ർ​ക്കും സം​ര​ക്ഷ​ണം കി​ട്ടു​ന്ന​ത്.

• ഇ​ര​യ്ക്ക​ല്ല, സു​ര​ക്ഷ പ്ര​തി​ക്ക്

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് രേ​ഖാ​മൂ​ലം എ​ഴു​തി അ​റി​യി​ച്ചി​ട്ടും പെ​ണ്‍കു​ട്ടി​ക്ക് ആ​രും സു​ര​ക്ഷ ന​ൽ​കി​യി​ല്ല. ഇ​ത്ര​കാ​ല​വും നേ​രി​ട്ടും പ​രോ​ക്ഷ​വു​മാ​യ ക​വ​ചം ഒ​രു​ക്കി​യ​ത് പ്ര​തി​യാ​യ എം​എ​ൽ​എ​യ്ക്കാ​യി​രു​ന്നു. കാ​റി​ലി​ടി​ച്ച ലോ​റി​യു​ടെ ന​ന്പ​ർ പ്ലേ​റ്റി​ലെ അ​ക്ക​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നി​ട്ടും അ​പ​ക​ട​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​യി​രു​ന്നു യു​പി പോ​ലീ​സി​ന്‍റെ ആ​ദ്യ​ഭാ​ഷ്യം. പ്ര​തി​യാ​യ എം​എ​ൽ​എ​യു​ടെ അ​നു​യാ​യി​ക​ൾ ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി​യു​ടെ അ​നു​ജ​ത്തി​യെ​യും പീ​ഡി​പ്പി​ച്ചെ​ന്ന ഇ​ര​യു​ടെ അ​മ്മ പ​രാ​തി​പ്പെ​ട്ട​തും ന​ടു​ക്കു​ന്ന​താ​യി.

എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റും സ​ഹാ​യി ശ​ശി സിം​ഗും ചേ​ർ​ന്ന് പെ​ണ്‍കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്, ഗൂ​ഢാ​ലോ​ച​ന, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്ന കേ​സി​ൽ 2018 ഏ​പ്രി​ൽ 12ന് ​ല​ക്നോ​യി​ലെ സി​ബി​ഐ കോ​ട​തി ഫ​യ​ൽ ചെ​യ്​ത കു​റ്റ​പ​ത്ര​ത്തി​ൽ വി​ചാ​ര​ണ പോ​ലും തു​ട​ങ്ങി​യി​രു​ന്നി​ല്ല. വി​വാ​ഹ​ത്തി​നെ​ന്ന പേ​രി​ലാ​യി​രു​ന്നു അ​ന്ന് 17 വ​യ​സു മാ​ത്ര​മു​ള്ള പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​റ​സ്റ്റു ചെ​യ്ത ഇ​ര​യു​ടെ അ​ച്ഛ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ചാ​ര​ണ​യും തു​ട​ങ്ങി​യി​ല്ല. ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രേ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14ന് ​ക​ള്ള​ത്തോ​ക്ക് കേ​സു​ണ്ടാ​ക്കു​ക​യും വ്യാ​ജ തെ​ളി​വു ന​ൽ​കു​ക​യും ചെ​യ്ത പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്കും എ​സ്ഐ​ക്കും എ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല. പെ​ണ്‍കു​ട്ടി​യു​ടെ സം​ര​ക്ഷ​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​ധി​കാ​ര​ത്തി​ലേ​റി​യ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ലാ​ണ് ഇ​തെ​ല്ലാ​മെ​ന്ന​തു കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്.

ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ, സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന, ഗാ​ർ​ഹി​ക പീ​ഡ​നനി​യ​മം, ബാ​ല​നീ​തി നി​യ​മം, പോ​സ്കോ നി​യ​മം, ചൈ​ൽ​ഡ് ലൈ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ, വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക മ​ന്ത്രാ​ല​യം എ​ന്നി​വ മു​ത​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ മു​സ്‌​ലിം വ​നി​ത​ക​ളെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ പാ​സാ​ക്കി​യ മു​ത്ത​ലാ​ക്ക് ബി​ൽ വ​രെ പെ​ണ്‍കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള നി​യ​മ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്കു രാ​ജ്യ​ത്തു പ​ഞ്ഞ​മി​ല്ല.

മ​ക​ളെ പ​ഠി​പ്പി​ക്കൂ മ​ക​ളെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ക്കി​നു താ​ഴെ​യാ​ണു രാ​ജ്യ​ത്തെ​യാ​കെ ന​ടു​ക്കി​യ ഉ​ന്നാ​വോ മാ​ന​ഭം​ഗം ന​ട​ന്ന​ത്. പ​ക്ഷേ രാ​ജ്യ​ത്തെ​യാ​കെ വേ​ദ​നി​പ്പി​ച്ച ഉ​ന്നാ​വോ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​നെ​ക്കു​റി​ച്ച് സാ​ക്ഷാ​ൽ മോ​ദി ഇ​ന്ന​ലെ വ​രെ ഒ​ര​ക്ഷ​രം മി​ണ്ടി​യി​ട്ടി​ല്ല! ഡ​ൽ​ഹി​യി​ലെ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​നെ അ​ന്ന​ത്തെ സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്‌ട്രീ​യ ആ​യു​ധ​മാ​ക്കി​യ ബി​ജെ​പി​ക്കാ​ർ​ക്ക് പ​ക്ഷേ സ്വ​ന്തം എം​എ​ൽ​എ പ്ര​തി​യാ​യ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ കാ​ര്യ​മാ​യ മി​ണ്ടാ​ട്ട​മി​ല്ല.

ഉ​ന്നാ​വോ കൂ​ട്ട​മാ​ന​ഭം​ഗ സം​ഭ​വ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​യ വ​നി​താ എം​പി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും മൗ​നം അ​ശ്ലീ​ല​വും ഞെ​ട്ടി​ക്കു​ന്ന​തുമാ​യി. പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം ഉ​ന്നാ​വോ പ്ര​ശ്ന​ത്തി​ൽ വ​ലി​യ ബ​ഹ​ളം ഉ​ണ്ടാ​യ​പ്പോ​ഴും ഭ​ര​ണ​ക​ക്ഷി​യി​ലെ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക്ക മ​ന്ത്രി​മാ​രും എം​പി​മാ​രും നാ​ണം​കെ​ട്ട മി​ണ്ടാ​വൃ​ത​മെ​ടു​ത്തു കു​നി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്സ​ഭ​യി​ലെ സ്പീ​ക്ക​റു​ടെ ചെ​യ​റി​​ലി​രു​ന്നു വ​നി​താ എം​പി​യോ​ട് സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യി​ലെ അ​സം ഖാ​ൻ പ​റ​ഞ്ഞ​തി​ൽ അ​ശ്ലീ​ലം ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ല​മെ​ന്‍റി​നെ ഇ​ള​ക്കി​മ​റി​ച്ച​വ​ർ ത​ന്നെ​യാ​ണു ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി​യോ​ട് അ​നു​ഭാ​വം പോ​ലും പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​ത്.!

• സെം​ഗാ​റി​ന് ത​ണ​ൽ ഭ​ര​ണ​കൂ​ടം

എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​ർ എ​ന്ന ക്രി​മി​ന​ലി​ന് സം​ര​ക്ഷ​ണ ക​വ​ചം ഒ​രു​ക്കാ​നും തൂ​ക്കൂ​ക​യ​റി​ൽ നി​ന്നു ര​ക്ഷ​പ്പെടാ​നും കേ​ന്ദ്ര​വും യു​പി​യും ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​യെ​ന്ന​തു വെ​റും ആ​രോ​പ​ണ​മാ​കി​ല്ല. കേ​സി​ന്‍റെ വി​ചാ​ര​ണ യു​പി​യി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി​യ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു മാ​ത്രം മ​തി​യാ​കും സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ലാ​കാ​ൻ. നേ​ര​ത്തെ ക​ഠു​വ​യി​ലെ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ലും ജ​മ്മു​വി​ൽ നി​ന്ന് വി​ചാ​ര​ണ മാ​റ്റി​യ​തും ഉ​ന്ന​ത​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലാ​യി​രു​ന്നു. മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​ട്ടും ര​ണ്ടു വ​ർ​ഷ​ത്തോ​ളം പാ​ർ​ട്ടി​യി​ൽ നി​ന്നു ഇ​യാ​ളെ സ​സ്പെ​ൻ​ഡു ചെ​യ്യു​ക​യും പോ​ലും ചെ​യ്തി​ല്ല. മു​ന്പ് ബി​എ​സ്പി​യു​ടെ എം​എ​ൽ​എ ആ​യി​രു​ന്നു ഈ ​വി​ല്ല​ൻ. പി​ന്നീ​ട് കൂ​റു​മാ​റി എ​സ്പി​യി​ലെ​ത്തി എം​എ​ൽ​എ ആ​യി. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ 2017ൽ ​ഇ​യാ​ൾ വീ​ണ്ടും വേ​ലി​ചാ​ടി ബി​ജെ​പി​യി​ലെ​ത്തി. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ 19 വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​യെ സെം​ഗാ​ർ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

നാ​ലാം ത​വ​ണ എം​എ​ൽ​എ ആ​യ സെ​ൻ​ഗാ​റി​ന്‍റെ ഗു​ണ്ടാ​യി​സ​വും രാ​ഷ്‌ട്രീ​യ സ്വാ​ധീ​ന​വും ക​ഴി​ഞ്ഞ ര​ണ്ടു ദ​ശ​കം കൊ​ണ്ട് പ​തിമട​ങ്ങ് കൂ​ടി. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ 2003ൽ ​അ​ഡീ​ഷ​ണ​ൽ എ​സ്പി​ക്കെ​തി​രേ വെ​ടി​വ​ച്ചു. ഈ ​കേ​സി​ൽ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടൊ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​താ​ണ് സെ​ൻ​ഗാ​റി​ന്‍റെ ശ​ക്തി.

• കു​ട​പി​ടി​ച്ചു ബി​ജെ​പി​യും

ഉ​ന്നാ​വോ മാ​ന​ഭം​ഗ കേ​സി​ൽ എം​എ​ൽ​എ സെ​ൻ​ഗാ​റി​നെ അ​റ​സ്റ്റു ചെ​യ്തി​ട്ടു ര​ണ്ടു വ​ർ​ഷ​മാ​യി. എ​ന്നി​ട്ടും ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഇ​യാ​ൾ​ക്കെ​തി​രേ പേ​രി​നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വ​മോ, മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥോ ത​യാ​റാ​യി​ല്ല. ഈ ​രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി പൊ​ട്ടി​ത്തെ​റി​ച്ച​പ്പോ​ഴാ​ണ് മാ​ന​ഭം​ഗ​വീ​ര​നാ​യ എം​എ​ൽ​എ​യ്ക്കു ബി​ജെ​പി​യി​ൽ നി​ന്നു പേ​രി​നൊ​രു സ​സ്പെ​ൻ​ഷ​ൻ ഉ​ണ്ടാ​യ​ത്.

കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ഉ​ന്നാ​വോ കേ​സി​ലെ പ്ര​തി​യാ​യ എം​എ​ൽ​എ അ​റ​സ്റ്റി​ലാ​യി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​ട്ടി​ല്ല. പെ​ണ്‍കു​ട്ടി​ക​ളു​ടെ ര​ക്ഷ​യ്ക്കാ​യു​ള്ള പാ​ർ​ട്ടി​യും സ​ർ​ക്കാ​രും മാ​ന​ഭം​ഗ വീ​ര​ന്മാ​ർ​ക്കാ​ണു ര​ക്ഷാ​ക​വ​ചം ഒ​രു​ക്കി​യ​തെ​ന്നു വ്യ​ക്തം. പാ​വം പെ​ണ്‍കു​ട്ടി​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​ഭി​ഭാ​ഷ​ക​നും ആ​ക​ട്ടെ ജീ​വ​നോ​ട് മ​ല്ല​ടി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ വേ​ദ​ന തി​ന്നു​ന്നു.നി​യ​മ​വ്യ​വ​സ്ഥ ഉ​ള്ള ഒ​രു രാ​ജ്യ​ത്തും ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​താ​ണ് ഉ​ന്നാ​വോ​യി​ലു​ണ്ടാ​യ​ത്. 2012 ഡി​സം​ബ​ർ 16ന് ​ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കാ​നും രാ​ഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്താ​നും മു​ന്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഭ​ര​ണ​ത്തി​ലേ​റി​യ​പ്പോ​ഴാ​ണി​ത്. ഡ​ൽ​ഹി​യി​ലെ നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ളെ​യോ, അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ ഇ​ര​യെ​യോ, അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യോ, അ​ഭി​ഭാ​ഷ​ക​നെ​യോ ഒ​ന്നും ആ​രും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പോ​ലും പ​രാ​തി ഉ​ണ്ടാ​യി​ല്ല.

• കെ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ മാ​നം

പെ​ണ്‍കു​ട്ടി​ക​ളെ കൊ​ല്ലു​ന്ന​തി​നേ​ക്കാ​ൾ ഭീ​ക​ര​മാ​ണ് മാ​ന​ഭം​ഗം ചെ​യ്യു​ന്ന​ത്. പ​ക്ഷേ മാ​ന​ഭം​ഗ കേ​സു​ക​ളി​ൽ നാ​ലി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ഇ​ന്ത്യ​യി​ൽ 2016ൽ ​മാ​ത്രം സ്ത്രീ​ക​ൾ​ക്കെ​തി​രേ 3,38,594 അ​തി​ക്ര​മ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. മൊ​ത്ത​മു​ള്ള 3.38 ല​ക്ഷം കേ​സു​ക​ളി​ൽ 38,947 എ​ണ്ണം (11.5 ശ​ത​മാ​നം) മാ​ന​ഭം​ഗ കേ​സു​ക​ളാ​ണ്. ഇ​തി​ൽ 2,167 എ​ണ്ണം കൂ​ട്ട​മാ​ന​ഭം​ഗ കേ​സു​ക​ളാ​ണെ​ന്ന​തും ന​ടു​ക്കും. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ന​ഭം​ഗ കേ​സു​ക​ളു​ള്ള​ത് യു​പി, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്‌ട്ര (ഏ​ക​ദേ​ശം 5,000 വീ​തം) എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി​യു​ടെ ദു​ര​ന്തം വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​വും മു​ന്ന​റി​യി​പ്പു​മാ​ണ്. ഇ​നി​യെ​ങ്കി​ലും ഒ​രു പെ​ണ്‍കു​ട്ടി​യും മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട​രു​ത്. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പൂ​ർ​ണ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു മ​തി ഇ​നി ച​ന്ദ്ര​യാ​നെ​ക്കു​റി​ച്ചും മ​റ്റും വീ​ര​വാ​ദം മു​ഴ​ക്കാ​ൻ. പ​കു​തി​യി​ലേ​റെ വ​രു​ന്ന രാ​ജ്യ​ത്തെ സ്ത്രീ​ക​ൾക്കും പെ​ണ്‍കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​തു ആ​രു​ടെ​യും ഒൗ​ദ്യാ​ര്യ​മ​ല്ല. ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ്.