Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒരാൾ പറഞ്ഞാൽ അതിന്റെ അർഥം അവർ പറഞ്ഞുകൊണ്ടിരുന്ന കഥയ്ക്ക് അപ്രതീക്ഷിതവും സന്തോഷകരവുമായ ട്വിസ്റ്റ് സംഭവിക്കാൻ പോകുന്നുവെന്നാണെന്ന് നമുക്കറിയാം. യഥാർഥ കൂട്ടുകാർ ദൈവദൂതന്മാരെപ്പോലെ ഇടപെട്ട കഥകൾ നമ്മുടെ ജീവിത പുസ്തകത്തിലും കാണും.
മറിയത്തിന്റെ ജീവിതത്തിൽ കടന്നുവന്നതു യഥാർഥ ദൈവദൂതനാണ്. പക്ഷേ, അത് അവളുടെ ലളിതസുന്ദരമായ ജീവിതത്തെ പ്രകന്പനംകൊള്ളിച്ചുകൊണ്ടുള്ള വരവായിരുന്നു. അവളുടെ സാധാരണജീവിതത്തെ അത്യസാധാരണമാക്കുന്നതിനുള്ള ദൈവിക ഇടപെടലിന്റെ ഭാഗമായിരുന്നു അത്. ദൈവദൂതന്മാർ അങ്ങനെയാണ്. നമ്മുടെ സാധാരണജീവിതത്തെ മഹത്തരമാക്കുന്നതിനുള്ള ദൈവിക വഴികൾ പറഞ്ഞുതന്നുകൊണ്ട് കടന്നുവരുന്നവരാണവർ. അവരുടെ മറ്റുചില പ്രത്യേകതകൾ ഗബ്രിയേൽ നമുക്ക് കാണിച്ചുതരുന്നുണ്ട്.
“സ്വസ്തി’’ എന്ന് അഭിവാദനം ചെയ്തുകൊണ്ടാണ് ഗബ്രിയേൽ ദൂതൻ കടന്നുവരുന്നത്. ആർ ആരെ ആദ്യം അഭിവാദനം ചെയ്യണം എന്ന കാര്യത്തിൽ ചില ചട്ടങ്ങളുണ്ട്. പ്രായത്തിലും സ്ഥാനത്തിലും താഴെയുള്ളവരാണ് ആദ്യം അഭിവാദ്യം ചെയ്യേണ്ടത്. എന്നാൽ, ഇവിടെ സ്വർഗീയദൂതൻ ഒരു ഗ്രാമീണ പെൺകുട്ടിയെ ആദ്യം അഭിവാദ്യം ചെയ്യുന്നു. അവൾപോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത അവളുടെ ഉന്നതസ്ഥാനത്തെ ഓർത്താണ് ദൂതൻ അവളെ ആദ്യം അഭിവാദ്യം ചെയ്യുന്നത്. മറ്റുള്ളവരെ വലിയവരായി കാണാനുള്ള വലിയ മനസുള്ളവരാണ് ദൈവദൂതന്മാർ. അവരുടെ വാക്കുകൾ നമ്മുടെ ആത്മാഭിമാനം വളർത്തുന്ന തുഷാരബിന്ദുക്കളാണ്.
“കൃപനിറഞ്ഞവൾ’’ എന്നാണ് ദൂതൻ മറിയത്തെ വിളിക്കുന്നത്. മറിയത്തിൽ പ്രവർത്തിച്ച വലിയ ദൈവകൃപയുടെ ഫലമായാണ് അവൾ ദൈവപുത്രന്റെ അമ്മയായത്. മറ്റുള്ളവരിൽ പ്രവർത്തിക്കുന്ന ദൈവകൃപയെക്കുറിച്ച് ബോധ്യമുള്ളവർക്ക് അവരെക്കുറിച്ചു നല്ലതു പ്രതീക്ഷിക്കാൻ കഴിയും. മറ്റുള്ളവരെക്കുറിച്ച് ഇപ്രകാരം ശുഭാപ്തിവിശ്വാസം പുലർത്തുന്നവർ ദൈവദൂതന്മാരുടെ മനസുള്ളവരാണ്.
“കർത്താവ് നിന്നോടുകൂടെ’’ എന്ന ദൂതവചസുകൾ നമ്മോടൊത്തുള്ള ദൈവസാന്നിധ്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. ദൈവം കൂടെയുണ്ടെന്ന ഉറപ്പു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മറ്റുള്ളവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നവർ ദൈവദൂതന്മാരാണ്. ദൈവദൂതന്റെ ആഗമനം അൽപനേരത്തേക്ക് മറിയത്തെ അസ്വസ്ഥയാക്കി. അത് അവൾ പറയാതെതന്നെ ദൂതൻ മനസിലാക്കിയെന്ന് പിന്നീടുള്ള ദൂതന്റെ വാക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ ഹൃദയത്തിലെ അസ്വസ്ഥതകൾ അവർ പറയാതെതന്നെ മനസിലാക്കി പ്രതികരിക്കാൻ സാധിക്കുന്പോൾ അവർക്ക് നാം ദൈവദൂതരായി പരിണമിക്കുന്നു.
എത്രയോ കാലമായി എത്രയോ പേരെ നാം കണ്ടുമുട്ടിയിരിക്കുന്നു. കുടുംബത്തിലും പുറത്തും. ഒരിക്കലെങ്കിലും ഒരാൾക്കെങ്കിലും ദൈവദൂതനായി നാം മാറിയിട്ടുണ്ടോ? ഈ ക്രിസ്മസ് കാലം അതിനുള്ള ക്ഷണമാണ്.
ഫാ.ജേക്കബ് ചാണിക്കുഴി
(മംഗലപ്പുഴ സെമിനാരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top