Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
Wednesday, April 17, 2024 2:33 AM IST
അഡ്വ. ജോബി കുരിശുംമൂട്ടിൽ
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമായി ഉറങ്ങാൻ പറ്റില്ലാത്ത സ്ഥിതി. ഇതാ എസി ഇല്ലാതെ സുഖമായിയുറങ്ങാൻ ചെലവ് കുറഞ്ഞ ആശയം. എൽനിനോ പ്രതിഭാസവും കാലവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം കൂടി ഇനിയും ചൂടു കൂടാൻ തന്നെയാണ് സാധ്യത. എല്ലാവർക്കും എസി വാങ്ങാനോ അതിന്റെ കുതിച്ചുയരുന്ന വൈദ്യുതി ചാർജും മെയിന്റനൻസ് ചാർജും വഹിക്കാനോ അത്ര എളുപ്പമല്ല, പ്രത്യേകിച്ച് സാധാരണക്കാർക്ക്.
അടച്ചിട്ട മുറിയിൽ സീലിംഗ് ഫാൻ മാത്രം ഉപയോഗിക്കുന്പോൾ ഫാനിന്റെ കറക്കം കാരണം മുറിയിലെ വായു ചൂടാകും. കൂടാതെ നമ്മുടെ ശരീരത്തിൽനിന്നും ചൂട് പ്രവഹിക്കും. കൂടുതൽ ആളുകൾ ഒരു മുറിയിൽ കിടക്കുന്പോൾ ഇങ്ങനെ ചൂടു കൂടുകയും മുറിക്കുള്ളിൽ ഓക്സിജന്റെയും ശുദ്ധവായുവിന്റെയും അളവ് കുറയുകയും ചെയ്യും.
ഒന്നു പരീക്ഷിച്ചുനോക്കൂ!
രാത്രികാലങ്ങളിൽ നമ്മുടെ മുറിക്കുള്ളിലെ വായുവിനേക്കാൾ തണുത്ത വായുവായിരിക്കും പുറത്തെ അന്തരീക്ഷത്തിൽ. ഈ തണുത്ത വായുവിനെ ആവാഹിച്ചു നമ്മുടെ മുറിക്കുള്ളിൽ പ്രവേശിപ്പിച്ചാൽ മുറി തണുക്കുമെന്നു മാത്രമല്ല, കൂടുതൽ ശുദ്ധവായുവും ഓക്സിജനും നമുക്കു ലഭിക്കുകയും ചെയ്യും.
എങ്ങനെ എന്നു നോക്കാം. നമ്മുടെ കിടക്കയുടെ അഭിമുഖമായി വരുന്ന ഒരു ജനൽ മാത്രം തുറന്നിടുക. കർട്ടൻ ഉണ്ടെങ്കിൽ വശത്തേക്കു മാറ്റുക. അതിനു ശേഷം ഒരു എക്സോസ്റ്റ് ഫാനോ ടവർ ഫാനോ അതുമില്ലെങ്കിൽ ഒരു ടേബിൾ ഫാനോ ജനലിനോടു ചേർത്തു വയ്ക്കുക. പുറത്തുനിന്നു മുറിക്കുള്ളിലെ ബെഡിലേക്കു കാറ്റടിക്കത്തക്കവിധത്തിൽ ഫിക്സ് ചെയ്യുകയോ കെട്ടിവയ്ക്കുകയോ ചെയ്യുക. എക്സോസ്റ്റ് ഫാനാണ് ഏറ്റവും നല്ലത്. ടോയ്ലറ്റിൽ ഉപയോഗിക്കുന്നതുപോലെ തീരെ ചെറുതാകരുത്. എന്നാൽ, ഒരു ഇടത്തരം വലുപ്പം മതി. കുട്ടികൾക്ക് അപകടം വരാത്ത രീതിയിൽ ഗ്രിൽ കവർ ഉണ്ടായിരിക്കണം.
രാത്രി ഒരു എട്ടിനു ശേഷം ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഈ ഫാൻ ഓണ്‍ ചെയ്യുക. അര മണിക്കൂർ കഴിയുന്പേഴേക്കും മുറിയിലെ വായു തണുക്കും. കൂടുതൽ രാത്രിയാകുന്നതോടെ കൂടുതൽ തണുക്കും. സുഖമായി ഉറങ്ങാം. മുറിയിലെ സീലിംഗ് ഫാനും ഒപ്പം ഉപയോഗിക്കാം. ഇതു തണുത്ത വായുവിനെ മുറിയുടെ എല്ലാ ഭാഗത്തേക്കും പടരാൻ ഉപകരിക്കും.
ഇവിടെ നമുക്ക് എസി വാങ്ങാനുള്ള മുതൽ മുടക്ക്, കറന്റ് ചാർജ് എന്നിവയെല്ലാം ലാഭിക്കാം. കൂടാതെ, മുറിയിൽ ശുദ്ധവായുവും കൂടുതൽ ഓക്സിജനും നല്ല തണുപ്പും ലഭിക്കുന്നു. മുറിയിൽ ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധമോ മറ്റോ ഉണ്ടെങ്കിലും അതും മാറി കിട്ടും. ജനൽ തുറന്നിട്ടു കിടക്കുന്നതു സുരക്ഷിതമല്ല എന്നു തോന്നുന്നവർക്കു മുറി തണുക്കുന്നതോടെ ജനൽ അടയ്ക്കാം.
എയർഹോൾ വിദ്യ
മുറിയിൽ തണുപ്പും ശുദ്ധവായു പ്രവാഹവുമുണ്ടാകാൻ മറ്റൊരു വിദ്യയും പരീക്ഷിക്കാം. വീട് പണിയുന്പോഴോ പിന്നീടോ ചെയ്യാം. മുറിയുടെ നടുവിലായി പുറം ഭിത്തിയിൽ തറ നിരപ്പിൽനിന്ന് എട്ട് ഇഞ്ച് മുകളിലായി എട്ട് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് വച്ച് ഒരു എയർ ഹോൾ നിർമിക്കുക. പാന്പ്, പാറ്റ മുതലായവ കയറാതെ ഇരിക്കാൻ അരിപ്പ എയർ ഹോളിനു പുറത്തായി സ്ഥാപിക്കുക. അതിനു ശേഷം ഹോളിന് ഏതിർവശമായോ അഥവാ മുറിക്കുള്ളിൽ സൗകര്യപ്രദമായ ഒരു സ്ഥലത്തോ ഭിത്തിയുടെ മുകളിലായി ഒരു എക്സ്സോസ്റ്റ്ഫാൻ പിടിപ്പിക്കുക. മുറിക്കുള്ളിലെ വായു വലിച്ചെടുത്തു പുറത്തേക്കു തള്ളത്തക്ക വിധത്തിലാണ് ഈ ഫാൻ പിടിപ്പിക്കേണ്ടത്.
പിന്നീട് വാതിലും ജനലുകളും എല്ലാം അടച്ച ശേഷം രാത്രിയിൽ ഈ ഫാൻ പ്രവർത്തിപ്പിക്കുന്പോൾ താഴെയുള്ള എയർ ഹോളിൽകൂടി തണുത്ത ശുദ്ധവായു മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് എക്സോസ്റ്റ് ഫാനിൽകൂടി പുറത്തേക്കു പോകും. ഈ തണുത്ത ശുദ്ധവായു പ്രവാഹം മുറി മുഴുവൻ തണുപ്പിച്ചുകൊണ്ടിരിക്കും.
എയർഹോൾ വയ്ക്കുന്പോൾ
വീടു പണിയുന്പോൾ മിക്കവരും റൂഫ് സ്ലാബിന്റെ അടിയിൽനിന്ന് നാല് ഇഞ്ച് താഴെയായി എയർ ഹോൾ നീളത്തിലും കുഴൽ രൂപത്തിലുമൊക്കെയായി കൊടുക്കും. ഇതു ശരിക്കും അബദ്ധമാണ്. ഇങ്ങനെ ചെയ്യുന്പോൾ മുകളിൽ റൂഫിനടിയിൽ ആ നാല് ഇഞ്ച് ഭാഗത്തു ചൂടുവായു കെട്ടി നിൽക്കും. ഇതിനു ഹോട്ട് എയർ ക്യാപ് എന്നു പറയും. ഫാനിടുന്പോൾ ഈ ക്യാപ് ചെയ്തിരിക്കുന്ന ചൂടു വായു താഴേക്കു വരും.
അതുകൊണ്ടു റൂഫ് സ്ലാബിന്റെ നേരെ അടിയിൽ ചേർന്നുതന്നെ നീളത്തിൽ എയർ ഹോൾ ഇടുന്നതാണ് പരിഹാരം. കോണ്‍ക്രീറ്റ് മേൽക്കൂര പകൽ സമയത്തെ ചൂടിനെ സംഭരിച്ചു വച്ചിട്ട് രാത്രിയിൽ റിലീസ് ചെയ്തുകൊണ്ടിരിക്കും. രാത്രിയിൽ ഏകദേശം മൂന്നു മണിവരെ ഇതു തുടരും. പിന്നീട് സ്ലാബ് തണുക്കാൻ തുടങ്ങും. എസി ഉത്പാദിപ്പിക്കുന്ന ക്ലോറോഫ്യൂറോ കാർബൺ, ഹൈഡ്രോ ഫ്യൂറോ കാർബൺ തുടങ്ങിയവ ആഗോള താപനത്തിന് ആക്കം കൂടുന്ന ഹരിതഗൃഹവാതകങ്ങൾ ആണ്. ഇതു മാത്രം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ നാലു ശതമാനം വരും.
ലോകത്ത് മൊത്തമുള്ള ഏവിയേഷൻ ഇൻഡസ്ടി എല്ലാംകൂടി തള്ളുന്നതിന്റെ രണ്ടിരട്ടി വരും. ഓസോണ്‍ പാളിയിൽ വിള്ളലുണ്ടാക്കി അൾട്രാ വയലറ്റ് രശ്മി ഭൂമിയിലേക്കു കടത്തിവിട്ട് താപനില കൂട്ടി നാശം വിതയ്ക്കുന്ന വില്ലൻകൂടിയാണ് എസി. ചിലപ്പോൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഇതുപോലെ വീടുകളിലെങ്കിലും എസി ഉപയോഗത്തിനു പകരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ അതു പ്രകൃതിയോടും നമ്മോടുതന്നെയും ചെയ്യുന്ന നന്മയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Latest News
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top