Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arrest

പ​ത്തു​വ​യ​സു​കാ​രി​യെ വ​യോ​ധി​ക​ൻ പീ​ഡി​പ്പി​ച്ച സം​ഭ​വം; ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രു​ന്ന് പ​ക​ർ​ത്തി​യ​യാ​ളും അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: പ​ത്തു​വ​യ​സു​കാ​രി​യെ 70 വ​യ​സു​കാ​ര​ൻ‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ 46 വ​യ​സു​കാ​ര​നും അ​റ​സ്റ്റി​ൽ. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ നൗ​ഫ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ണ്ടൂ​ർ സി​ഐ ഇ. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി. ഫോ​ൺ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മു​രു​ക​ല​യ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പ​ത്തു​വ​യ​സു​കാ​രി​യെ വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ നൗ​ഫ​ൽ കു​ട്ടി​യെ ഇ​യാ​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​ച്ചി​രു​ന്ന് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​ജ​യ​കു​മാ​റി​നെ ഈ ​മാ​സം 11-ന് ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു. ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ നൗ​ഫ​ൽ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സൂ​ക്ഷി​ച്ച​തി​നും പീ​ഡ​ന​വി​വ​രം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

എം​ഡി​എം​എ കേ​സ്: ക​യ്പ​മം​ഗ​ല​ത്ത് മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് എം​ഡി​എം​എ കേ​സി​ൽ നൈ​ജീ​രി​യ​ക്കാ​ർ അ​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ. നൈ​ജീ​രി​യ​ക്കാ​രാ​യ ര​ണ്ട് പേ​രും, നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഒ​രു സ്ത്രീ​യു​മാ​ണ് തി​രു​പ്പൂ​രി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.

നൈ​ജീ​രി​യ​ക്കാ​രാ​യ കിം​ഗ്സ് ലി ​ഗോ​ച്ചാ​വോ, അ​മോ​സു ഇ​ക്കേ ച്ചു​ക്കാ​ർ, നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​നി എ​സ​ൽ​കി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എം​ഡി​എം​എ​യു​മാ​യി ക​യ്പ​മം​ഗ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ മി​ൻ​ഷാ​ദ്, ഷ​ജി​ൽ എ​ന്നി​വ​ർ​ക്ക് വി​ല്പ​ന​ക്കാ​യി എം​ഡി​എം​എ ന​ൽ​കി​യ​ത് ഇ​വ​രാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

മ​തി​ല​കം സി​ഐ വി.​വി. വി​മ​ൽ, ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്.

 

Kerala

വ്ളോ​ഗിം​ഗ് മാ​ത്ര​മ​ല്ല ല​ഹ​രി​യു​മു​ണ്ട്! വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​​ടെ പി​ടി​യി​ലു​മാ​യി

കാ​സ​ർ​ഗോ​ഡ്: വ്ളോ​ഗിം​ഗ് മാ​ത്ര​മ​ല്ല ല​ഹ​രി ഉ​പ​യോ​ഗ​വും ല​ഹ​രി ക​ച്ച​വ​ട​വും ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ‌. ഹൈ​ദ​ര്‍ മ​ധൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

എം​ഡി​എം​എ​യു​മാ​യാ​ണ് ഹൈ​ദ​ര്‍ മ​ധൂ​ര്‍ പി​ടി​യി​ലാ​യ​ത്. കാ​സ​ര്‍​കോ​ട് പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വും വി​ദ്യാ​ന​ഗ​ര്‍ പൊ​ലി​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​യാ​ളി​ല്‍ നി​ന്ന് ല​ഹ​രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 3.61 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു ഹൈ​ദ​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. മ​ധൂ​റി​ലെ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് പൊ​ലി​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​ദ​റി​നെ പി​ടി​കൂ​ടു​ക​യും പോ​ക്ക​റ്റി​ല്‍ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ആ​വ​ശ്യ​ത്തി​നും വി​ല്‍​പ്പ​ന​യ്ക്ക​മാ​യി സൂ​ക്ഷി​ച്ച​താ​ണ് ല​ഹ​രി​യെ​ന്നാ​ണ് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഹൈ​ദ​ര്‍ മ​ധൂ​ര്‍.

 

Kerala

പാ​ട്ടി​നൊ​പ്പം ല​ഹ​രി​യും! ഗാ​യ​ക​ൻ എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി: എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​മാ​യി ഗാ​യ​ക​ൻ പി​ടി​യി​ൽ. പ​ന​മ്പ​ള്ളി ന​ഗ​ർ തൊ​ണ്ടി​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ സി​ജോ സെ​ബാ​സ്‌​റ്റ്യ​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ലാ​രി​വ​ട്ടം അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ട​ക​യ്ക്കെ‌​ടു​ത്ത വീ​ട്ടി​ൽ​നി​ന്നാ​ണ് 12 എ​ൽ​എ​സ്‌​ഡി സ്‌​റ്റാം​പു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഗാ​യ​ക​നാ​ണെ​ന്നാ​ണ് സി​ജോ അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും വീ​ട്ടി​ൽ വ​ന്നു​പോ​കു​ന്ന​താ​യി പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ച്ചി സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


പ്ര​തി​യെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്തു.

Kerala

റി​ട്ട​യേ​ർ​ഡ് ആ​യി, പോ​ക്സോ കേ​സി​ൽ പ്ര​തി​യു​മാ​യി; നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് മ​ട​ങ്ങി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​രു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​ട്ട​യേ​ർ​ഡ് എ​സ്ഐ അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശി​വ​രാ​ജ​ൻ (75) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​രു​ട്ടി കൊ​ല​ക്കേ​സി​ലെ പ്ര​തി ശ്രീ​കു​മാ​റി​ന്‍റെ പി​താ​വാ​ണ് അ​റ​സ്റ്റി​ലാ​യ ശി​വ​രാ​ജ​ൻ. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ശ്രീ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​യെ നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ച​മ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ക​ത്ത​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​വൂ​ർ ക​ന്നി​പ്പ​റ​മ്പ് വെ​ള്ളി​പ്പാ​ല​ത്ത് വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (54) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​സി​സി​എ​സ്എ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് ഇ​ഡി​യു​ടെ പേ​രി​ൽ വ്യാ​ജ ക​ത്ത് അ​യ​ച്ച​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ജേ​ന്ദ്ര​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി മൈസൂരുവിൽ അറസ്റ്റിൽ

കാ​​ഞ്ഞ​​ങ്ങാ​​ട്: നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യെ ക​​ര്‍ണാ​​ട​​ക മൈ​​സൂ​​രു ഹു​​ന്‍സൂ​​റി​​ല്‍നി​​ന്നു പൊ​​ലി​​സ് പി​​ടി​​കൂ​​ടി. ചെ​​റു​​വ​​ത്തൂ​​ര്‍ കാ​​ട​​ങ്കോ​​ട് സ്വ​​ദേ​​ശി സി.​​എ​​ച്ച്. മു​​ത്ത​​ലി​​ബ് ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ള്‍ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ പൊ​​ലി​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി ബ​​ലാ​​ത്സം​​ഗം, പോ​​ക്‌​​സോ, വീ​​സ ത​​ട്ടി​​പ്പ്, സ്ത്രീ​​പീ​​ഡ​​നം, അ​​ടി​​പി​​ടി, വ​​ഞ്ച​​ന തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാണ്. പ​​ല കേ​​സു​​ക​​ളി​​ലും കോ​​ട​​തി പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ജി​​ല്ലാ പൊ​​ലി​​സ് മേ​​ധാ​​വി പി. ​​നി​​ധി​​ന്‍രാ​​ജി​​ന്‍റെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​രം കാ​​ഞ്ഞ​​ങ്ങാ​​ട് ഡി​​വൈ​​എ​​സ്പി എം.​​വി. അ​​നി​​ല്‍കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക​​മാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച ലോം​​ഗ് പെ​​ന്‍ഡിം​​ഗ് കേ​​സ് സ്‌​​ക്വാ​​ഡാ​​ണ് പ്ര​​തി​​യെ അ​​തി​​വി​​ദ​​ഗ്ധ​​മാ​​യി പി​​ടി​​കൂ​​ടി​​യ​​ത്. പൊ​​ലി​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ പെടാ​​തി​​രി​​ക്കാ​​ന്‍ പ്ര​​തി 26 മൊ​​ബൈ​​ല്‍ ന​​മ്പ​​റു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യി അ​​ന്വേ​​ഷ​​ണ​​സം​​ഘം ക​​ണ്ടെ​​ത്തി. 

Kerala

മൊ​ബൈ​ൽ ട​വ​റി​ലെ കോ​പ്പ​ർ കേ​ബി​ൾ ക​വ​ർ​ച്ച; ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: മൊ​ബൈ​ൽ ട​വ​റി​ലെ കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ത്ത​യാ​ൾ പൊ​ലി​സ് പി​ടി​യി​ൽ. ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി സ​ഫി​ക​ൾ അ​ലി (37) ആ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് പി​ടി​യി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്‍റ​സ് മൊ​ബൈ​ൽ ട​വ​റി​ലെ ഷെ​ൽ​ട്ട​ർ റൂ​മി​ൽ അ​തി​ക്ര​മി​ച്ച് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. ട​വ​റു​ക​ളി​ൽ നി​ന്ന് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ച് മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​ൻ പൊ​ലി​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​രാ​ഴ്ച​യാ​യി ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് സ​മാ​ന മോ​ഷ​ണ​ത്തി​ന് പി​ടി​യി​ൽ ആ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ ടൗ​ൺ ഭാ​ഗ​ത്തു​ള്ള ട​വ​റി​ൽ നി​ന്ന് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി മാ​സും അ​ഹ​മ്മ​ദി​നെ (20) പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

സ്‌കൂട്ടര്‍ മോഷ്ടിച്ച് മുങ്ങിയ യുവാവ് പിടിയില്‍

കോ​ഴി​ക്കോ​ട്: കെ.​പി. കേ​ശ​വ​മേ​നോ​ന്‍ റോ​ഡി​ല്‍ നി​ന്നും സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച ചെ​മ്മ​ങ്ങാ​ട് കൊ​ടി​ഞ്ഞി സ്വ​ദേ​ശി ക​രു​വാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി (23)നെ ​ടൗ​ണ്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ ​മാ​സം അ​ഞ്ചി​നാ​ണ് സം​ഭ​വം.

ഒ​രു സ്ഥാ​പ​ന​ത്തി​ന് മു​ന്‍​വ​ശം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജ്മ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ള്ള ആ​ക്ടി​വ സ്‌​കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പ​റ്റി മ​ന​സ്സി​ലാ​ക്കി​യ​ത്.

ടൗ​ണ്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സ​ജി ഷി​നോ​ബ്, വി.​എം.​ബി​ജു, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഷി​ജു, വി​പി​ന്‍, റി​ജീ​ഷ്, ജ​ലീ​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മോ​ശം ക​മ​ന്‍റി​ട്ടു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​ഡി​ജി​പി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ മോ​ശ​മാ​യ ഭാ​ഷ​യി​ൽ ക​മ​ന്‍റി​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ കൈ​താ​രം കോ​ട്ടു​വ​ള്ളി പ​ട​ന്നേ​ൽ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ഹു​ൽ രാ​ജു (28)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ ക്രൈം ​പൊ​ലി​സാ​ണ് രാ​ഹു​ൽ രാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലി​സ് മേ​ധാ​വി​യാ​യ പി.​വി​ജ​യ​ൻ ഐ.​പി.​എ​സി​നെ​തി​രാ​യാ​ണ് ഇ​യാ​ൾ ക​മ​ന്‍റി​ട്ട​ത്.

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ വീ​ട്ടി​ൽ വ​ന്ന് തി​രി​കെ പോ​കു​ന്ന വീ​ഡി​യോ​യ്ക്ക് താ​ഴെ​യാ​ണ് തെ​റ്റി​ദ്ധാ​ര​ണ​യും വി​ദ്വേ​ഷ​വും സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്‌​ത​ത്‌. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ വി​ജേ​ഷി​നെ​യാ​ണ് റെ​യി​ൽ​വേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ട്രെ​യി​നി​ൽ​വെ​ച്ച് ആ​ദ്യം യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​യാ​ളെ യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന് പേ​ട്ട സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ യു​വ​തി​യെ വി​ജീ​ഷ് പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വീ​ട്ടി​ല്‍​നി​ന്ന് 24 പ​വ​ന്‍ സ്വ​ര്‍​ണ​വും അ​ഞ്ച് ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: വീ​ട്ടി​ല്‍​നി​ന്ന് 24 പ​വ​ന്‍ സ്വ​ര്‍​ണ​വും അ​ഞ്ച് ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യ​ട​ക്ക​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രൂ​ര്‍ നി​റ​മ​രു​തൂ​ര്‍ ച​ക്ക​ര​മൂ​ല ക​ണ്ണം​വ​ള​പ്പി​ല്‍ സു​ഹൈ​ദ് (25), എ.​ആ​ര്‍ ന​ഗ​ര്‍ യാ​റ​ത്തും​പ​ടി പാ​ല​മാ​ത്തി​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ ഉ​ബൈ​ദ് (32), 17 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രൂ​ര​ങ്ങാ​ടി ടി​സി റോ​ഡി​ലെ മ​ച്ചി​ങ്ങ​ല്‍ സു​ബൈ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ബൈ​റി​ന്‍റെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 24 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും അ​ഞ്ച് ല​ക്ഷം രൂ​പ​യു​മാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. മോ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ സു​ബൈ​റി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് പ്ര​തി​ക​ള്‍ വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​ത്.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​വും പ​ണ​വും അ​ല​മാ​ര പൂ​ട്ടി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ കൈ​ക്ക​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​റ്റു പ്ര​തി​ക​ള്‍ മോ​ഷ​ണം ന​ട​ത്തി​ച്ച​തെ​ന്ന് പൊ​ലിസ് പ​റ​ഞ്ഞു. മോ​ഷ​ണ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും പ്ര​തി​ക​ളി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യും പൊ​ലി​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ സു​ഹൈ​ദി​ന്റെ പേ​രി​ല്‍ വേ​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ധ​ശ്ര​മ​ക്കേ​സും താ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സു​മു​ണ്ട്. ഉ​ബൈ​ദി​ന്‍റെ പേ​രി​ല്‍ തി​രൂ​ര​ങ്ങാ​ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ച്ച ര​ണ്ട് കേ​സു​ക​ളും ക​ത്തി​ക്കു​ത്ത് കേ​സു​മു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളു​ടെ മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വും മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ ആ​സൂ​ത്ര​ണ​വും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

മുഖ്യമന്ത്രിയുടെ പഴയ ഫോൺനമ്പർ ഉപയോഗിച്ച് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പഴയ മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഒരാൾ അറസ്റ്റിൽ. വെമ്പായം സ്വദേശി ഷംനാദിനെ ആണ് കന്‍റോൺമെന്‍റ് പൊലിസ് അറസ്റ്റ് ചെയ്തത്.

സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. സതീശൻ ഉപേക്ഷിച്ച നമ്പർ ഉപയോഗിച്ച് ഇയാൾ ഒട്ടേറെപ്പേരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കന്‍റോൺമെന്‍റ് പൊലിസിൽ ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ്.

സതീശന്റെ പഴയ നമ്പർ ഇയാൾക്ക് എങ്ങനെ ലഭിച്ചുവെന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതുവഴി ഷംനാദ് സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാൽ പരാതി നേരത്തേ ലഭിച്ചിട്ടും പൊലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.

Kerala

ഹാ​ലോ​വീ​ൻ പാ​ർ​ട്ടി​ക്കി​ടെ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ഹാ​ലോ​വീ​ൻ പാ​ർ​ട്ടി​ക്കി​ട​യി​ൽ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്‌​റ്റി​ൽ. ക​ട​വ​ന്ത്ര​യി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം പെ​രു​ന്ന ക​രി​പ്പ​മ​റ്റം അ​ല​ക്‌​സ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ട്ട പാ​ർ​ട്ടി​യി​ൽ മ​ദ്യം വി​ള​മ്പി​യ​തും പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ട്. മ​റ്റെ​ന്തെ​ങ്കി​ലും ല​ഹ​രി വ​സ്തു‌​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്നും പ​രി​ശോ​ധി​ക്കും.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31നാ​യി​രു​ന്നു ആ​ലു​വ​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ ഹ​ലോ​വീ​ൻ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 15 പേ​രാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് പോ​കു​ന്ന​തെ​ന്നാ​ണ് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് സം​ശ​യം തോ​ന്നി ഒ​രു കു​ട്ടി​യു​ടെ പി​താ​വ് റി​സോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള​ട​ക്കം പ​ങ്കെ​ടു​ത്ത ഈ ​പാ​ർ​ട്ടി​യി​ൽ മ​ദ്യ​മ​ട​ക്കം വി​ള​മ്പി​യ​താ​യി മ​ന​സ്സി​ലാ​യ ഇ​ദ്ദേ​ഹം മ​റ്റു മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി. പാ​ർ​ട്ടി​ക്കി​ടെ കു​ട്ടി​ക്കു നേ​രെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ദ്യം വി​ള​മ്പി​യ സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​ക​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പൊ​ലി​സ് മൊ​ഴി​യെ​ടു​ക്കും. റി​സോ​ർ​ട്ട് മാ​നേ​ജ്‌​മെ​ൻ്റി​ൻ്റെ അ​റി​വോ​ടെ​യാ​ണോ ഇ​ത് ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം പാ​ർ​ട്ടി​ക​ളു​ടെ മ​റ​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​ണ്ടോ എ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

 

Kerala

കൊ​ച്ചി​യി​ൽ 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

കൊ​ച്ചി പ​ള്ളു​രു​ത്തി തെ​രേ​ഭാ​ഗം കു​ട്ട​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ കെ.​എ​സ്. (32), തോ​പ്പും​പ​ടി പ്ര​തീ​ക്ഷ ന​ഗ​ർ കെ.​വി. തോ​മ​സ് റോ​ഡി​ൽ കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ഷി​നു സെ​ബാ​സ്റ്റ്യ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ ഡി​വൈ​എ​സ്‌​പി ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ലു​വ​യി​ലെ പ്ര​മു​ഖ ലോ​ഡ്‌​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ക​ദേ​ശം 7.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഹ​രി​കൃ​ഷ്ണ​നെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി സി​റ്റി പൊ​ലി​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ തോ​പ്പും​പ​ടി​യി​ലു​ള്ള ഷി​നു സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ പ​ക്ഷി​ക്കൂ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഏ​ഴ് ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ത്തി.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​രാ​യെ​ത്തി​യ പ്ര​തി​ക​ൾ വാ​ഴ​ക്കു​ല​യ്ക്കു​ള്ളി​ൽ വി​ദ​ഗ്‌​ധ​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് എം​ഡി​എം​എ ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം, ആ​ലു​വ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് പൊ​ലി​സിന് ല​ഭി​ച്ച വി​വ​രം.

Kerala

വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ നി​ന്ന് 100 പ​വ​നി​ല​ധി​കം സ്വ​ർ​ണ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി നി​ഷാ​ന്താ​ണ് (27) ന​രു​വാ​മൂ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത് .

റ​സ​ൽ പു​രം ബെ​വ്കോ​യി​ലെ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു നി​ഷാ​ന്ത്. ഒ​പ്പം വീ​ട്ടി​ൽ പ​ശു ഫാം ​ന​ട​ത്തി വ​രി​ക​യു​മാ​യി​രു​ന്നു. ആ​ര്യ​ങ്കോ​ട്, കാ​ട്ടാ​ക്ക​ട, മ​ല​യി​ൽ​കീ​ഴ്, ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ നി​ഷാ​ന്ത് ആ​ദ്യ​മാ​യാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

വ​ലി​യ​റ​ത്ത​ല ഗോ​വി​ന്ദ​മം​ഗ​ലം പ്ലാ​വ​റ​ത്ത​ല​യി​ൽ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മ​റ്റ് മോ​ഷ​ണ​ങ്ങ​ളും ഇ​യാ​ൾ സ​മ്മ​തി​ച്ചു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

മോ​ഷ്ടി​ച്ച് കി​ട്ടു​ന്ന പ​ണം കാ​റു​ക​ളും ബൈ​ക്കു​ക​ളും വാ​ങ്ങാ​നാ​ണ് ഉ​പ​യാ​ഗി​ച്ചി​രു​ന്ന​ത്. ഒ​പ്പം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്ക് ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി. ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ൾ ക​ണ്ട് വ​ച്ച് പി​ൻ​വാ​തി​ലു​ക​ൾ ക​മ്പി​പ്പാ​ര കൊ​ണ്ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്നാ​യി​രു​ന്നു പ്ര​തി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

മദ്യപിച്ചെത്തി പൊലീസ് സ്റ്റേഷനിൽ അതിക്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ സംഭവത്തിൽ‌ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി  11.30ഓടെയായിരുന്നു സംഭവം. മദ്യപിച്ച് പൊലിസ് സ്റ്റേഷനിലെത്തിയ ഹംസത്ത് പൊലിസുകാരോട്  അസഭ്യം പറയുകയും പൊലിസ് ജീപ്പിന്‍റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് പരാതി. 

സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവാഹണം തടസ്സപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി പൊലിസ്  എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Kerala

ബി​ഹാ​റി​ലെ ആ​ർ​ജെ​ഡി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; മു​ഖ്യ​പ്ര​തി കൊ​ല്ല​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: ബി​ഹാ​റി​ലെ ആ​ർ​ജെ​ഡി നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബൈ​ദ്യ​നാ​ഥ് മ​ഹ്തോ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ കൊ​ല്ല​ത്തു നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജാ​ജ് അ​ഹ​മ്മ​ദി​നെ​യാ​ണ് (32) കൊ​ല്ലം ആ​ണ്ടാ​മു​ക്ക​ത്തു​നി​ന്ന് കൊ​ല്ലം സി​റ്റി പൊ​ലി​സും ബി​ഹാ​ർ പൊ​ലി​സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹി ജി​ല്ല​യി​ലെ കേ​ത​രി​യ​യി​ൽ വെ​ച്ചാ​ണ് ബൈ​ദ്യ​നാ​ഥ് മ​ഹ്തോ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ അ​ക്ര​മി​സം​ഘ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.  കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ​ത്തി​യ അ​ജാ​ജ് കൊ​ല്ലം ആ​ണ്ടാ​മു​ക്ക​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

കൊ​ല്ല​ത്തെ വി​വി​ധ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. അ​ടു​ത്തി​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ലും ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ബി​ഹാ​റി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. 

ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളും ക​വ​ർ​ച്ചാ കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ജാ​ജി​നെ ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ് മു​ഖേ​ന ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

മ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ 15 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 356.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ. മ​ഞ്ചേ​രി, മൊ​റ​യൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മ​ല​പ്പു​റം, കോ​ഡൂ​ർ, കോ​ട്ട​ക്ക​ൽ, ച​ട്ടി​പ്പ​റ​മ്പ് എ​ന്നീ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സി​ന്ത​റ്റി​ക് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ക​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് ടീ​മും മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട‌​ർ ശി​ശി​ര ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം കോ​ഡൂ​ർ സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട വീ​ട്ടി​ൽ മ​നോ​ജ് (46), മൊ​റ​യൂ​ർ സ്വ​ദേ​ശി മ​ഞ്ചേ​രി പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (38), വ​ള്ളു​വ​മ്പ്രം അ​റ​വ​ങ്ക​ര സ്വ​ദേ​ശി മ​ന്നേ​തൊ​ടി വീ​ട്ടി​ൽ അ​ബ്‌​ദു​റ​ഹി​മാ​ൻ (44), പൂ​ക്കോ​ട്ട സ്വ​ദേ​ശി പ​ന​മ്പു​ഴ വീ​ട്ടി​ൽ ന​വാ​സ് (27) മ​ല​പ്പു​റം ചെ​മ്മ​ങ്ക​ട​വ് കോ​ഡൂ​ർ സ്വ​ദേ​ശി എ​റി​യാ​ട് വെ​ള്ള​ങ്ങ​ര വീ​ട്ടി​ൽ ഇ.​വി. ന​ജീം (41), മ​ല​പ്പു​റം കോ​ഡൂ​ർ ഒ​റ്റ​ത്ത​റ സ്വ​ദേ​ശി പാ​റ​മ്മ​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (33) എ​ന്നി​വ​രെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ൻ്റെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര​യി​ൽ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 15000 രൂ​പ​യും ല​ഹ​രി​മ​രു​ന്ന് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സും എം​ഡി​എം​എ ചെ​റു പാ​ക്ക​റ്റി​ൽ ആ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റു​ക​ളു​ടെ പാ​ക്ക​റ്റും ആ​റ് ഗ്ലാ​സ് ഫ്യൂ​മു​ക​ളും ഗ്യാ​സ് ലൈ​റ്റ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മ​ല​പ്പു​റം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്‌​പി ബി. ​അ​നി​ൽ, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ൻ. സു​നി​ൽ​കു​മാ​ർ, മ​ഞ്ചേ​രി പൊ​ലി​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​ജി. ദി​ലീ​പ് എ​ന്നി​വ​രും റെ​യ്‌​ഡ്‌ ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Kerala

വി​ദ്യാ​ർ​ഥി​നി​ക്കു മുന്നിൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വ് പൊ​ലി​സ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് പൊ​ലി​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ല്ലാ​യി കോ​തി ബീ​ച്ച് സ്വ​ദേ​ശി അ​ൻ​ഷാ​ദ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ കു​ണ്ടാ​യി​ത്തോ​ട് ഓ​വു​പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഇ​യാ​ൾ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ദ്യാ​ർ​ഥി​യെ സ​മീ​പി​ച്ച ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ഭ​യ​ന്നു​പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ണ്ടും പി​ന്തു​ട​ർ​ന്ന ഇ​യാ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

പൊ​ലി​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ൽ​പ്പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഇ​പ്പോ​ൾ പ്ര​തി താ​മ​സി​ച്ചു​വ​രു​ന്ന പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ ഭാ​ഗ​ത്തു​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

കു​ട്ടി​ക്കാ​ന​ത്തെ കോ​ഫി ഷോ​പ്പ് ക​വ​ർ​ച്ച: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്ത് ന​ട​ന്ന കോ​ഫി ഷോ​പ്പ് ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി തൈ​ക്കാ​ട്ട് വീ​ട്ടി​ൽ ഹ​ർ​ത്താ​ൽ സിം​ഗ് റാ​വ​ത്തി​ന്‍റെ മ​ക​ൻ വി​ശാ​ൽ റാ​വ​ത്ത് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​ക്കാ​ന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​മ്പാ​ൻ കോ​ഫി ഷോ​പ്പി​ൽ ക​ഴി​ഞ്ഞ മാ​സം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റ് നാ​ലു​പേ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം.

മു​ൻ​പ് അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശാ​ലി​നെ അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക്കാ​ന​ത്തെ കോ​ഫി ഷോ​പ്പി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​ർ ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ളം, വി​ശാ​ലി​നൊ​പ്പ​മു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് പൊ​ലി​സ് വി​ശാ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക്കാ​ന​ത്തെ മോ​ഷ​ണ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.​അ​റ​സ്റ്റി​ലാ​യ വി​ശാ​ലി​ന്‍റെ പേ​രി​ൽ നി​ല​വി​ൽ 23-ഓ​ളം കേ​സു​ക​ളു​ണ്ട്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത‌ി​ട്ടു​ള്ള​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് വ​രു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പീ​രു​മേ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ. അ​മ​ൽ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സി​പി​ഒ ഷാ​നു​വി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ലു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം മോ​ഷ​ണ​ങ്ങ​ളാ​ണ് ഈ ​സം​ഘം ന​ട​ത്തി​യ​ത്.

ഇ​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പേ​രി​ൽ എ​ട്ടു​മു​ത​ൽ 10 വ​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​വ​ർ ഇ​പ്പോ​ൾ കൊ​ല്ല​ത്തെ കെ​യ​ർ ഹോ​മി​ലാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക സം​ഘം ലൈ​ഫ് ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഓ​പ്പ​ൺ സ്റ്റേ​ജി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ലി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ വീ​ണ്ടും ക​ട​ലി​ൽ ഇ​റ​ങ്ങി​യ​തോ​ടെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ സം​ഘ​ത്തി​ലു​ണ്ടാ​യ​വ​ർ പ്ര​കോ​പി​ത​രാ​വു​ക​യും ലൈ​ഫ് ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡി​നെ വി​വ​രം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടി​ട്ടും ആ​ക്ര​മ​ണം ത​ട​യാ​നാ​യി​ല്ല. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം അ​ക്ര​മി​സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ ചി​ല​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

Kerala

അ​മ്മാ​യി​യ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന സം​ഭ​വം; മ​രു​മ​ക​ൻ അ​റ​സ്‌​റ്റി​ൽ

ശാ​സ്താം​കോ​ട്ട: മ​രു​മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മാ​യി​യ​മ്മ മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് ബ​സ് സ്‌​റ്റാ​ൻ​ഡി​നു സ​മീ​പം പ​ന​പ്പെ​ട്ടി ചി​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ്യാ​മ​ള (65) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലിസ്, മ​രു​മ​ക​ൻ വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കെ. ​ശി​വ​നെ (41) അ​റ​സ്‌​റ്റ് ചെ​യ്‌​തു. ഞാ​യ​റാ​ഴ്‌​ച ആ​യി​രു​ന്നു ആ​ക്ര​മ​ണം.

ശി​വ​നും ഭാ​ര്യ ര​ജ​നി​യും മു​തു​പി​ലാ​ക്കാ​ട്ടാ​ണ് താ​മ​സം. ഭ​ർ​ത്താ​വു​മാ​യു​ള്ള വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ ര​ജ​നി ഞാ​യ​റാ​ഴ്‌​ച വൈ​കി​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ത​റി​ഞ്ഞ് പി​ന്നാ​ലെ​യെ​ത്തി​യ ശി​വ​ൻ ശ്യാ​മ​ള​യു​മാ​യും ര​ജ​നി​യു​മാ​യും വ​ഴ​ക്കു​ണ്ടാ​ക്കി. അ​ക്ര​മാ​സ​ക്‌​ത​നാ​യ ശി​വ​നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​രു​വ​രും അ​യ​ൽ​വീ​ട്ടി​ലേ​ക്ക് ഓ​ടി.

പി​ന്തു​ട​ർ​ന്നെ​ത്തി​യ ശി​വ​ൻ ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ശ്യാ​മ​ള​യെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ര​ജ​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്യാ​മ​ള​യ്ക്ക് അ​ടി​യേ​റ്റ​ത്. ത​ല പി​ള​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ശ്യാ​മ​ള​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഭ​ര​ണി​ക്കാ​വി​ലെ​യും അ​ടൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. വെ​ൻ്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് മ​ര​ണം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ശി​വ​നെ മു​തു​പി​ലാ​ക്കാ​ട്ടു​നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്‌​തു. ശ്യാ​മ​ള​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ശ്യാ​മ​ള വീ​ട്ടു​ജോ​ലി​ക്ക് പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ത​ടി​പ്പ​ണി​ക്കാ​ര​നാ​ണ് ശി​വ​ൻ.

Kerala

കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സ്: വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യു​മാ​യ മാ​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്പാ ​ന​ട​ത്തി​പ്പി​ൽ മാ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്പാ​യി​ലെ പ​ട​മി​ട​പാ​ടു​ക​ളി​ലും മാ​യ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. 16 കാ​രി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്ത​ൽ.

കേ​സി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പി​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ന​ട​പ​ടി​ക്ക് പി​ന്നാ​ലെ അ​നു​രൂ​പി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഉ​ള്ളൂ​ർ സോ​ണ​ൽ ഓ​ഫി​സി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്നു . ഡ്രീം ​എ​ന്ന പേ​രി​ലു​ള്ള സ്പാ ​അ​നു​രൂ​പി​ന്‍റെ ബി​നാ​മി സ്ഥാ​പ​ന​മാ​ണെ​ന്ന് നേ​ര​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മാ​തൃ​സ​ഹോ​ദ​രി​യും ഭ​ര്‍​ത്താ​വും ചേ​ർ​ന്ന് കു​ട്ടി​യെ കോ​വ​ള​ത്ത് എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് വി​വി​ധ സ്പാ​ക​ളി​ലാ​യി കു​ട്ടി​യെ ജോ​ലി​ക്ക് നി​ര്‍​ത്തു​ക​യും അ​വി​ടെ​വ​ച്ച് നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു ദി​വ​സം സ്പാ​യി​ൽ വ​ച്ച് പ​തി​ന​ഞ്ചോ​ളം പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ക്രൂ​ര​മാ​യ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സ്പാ​യി​ല്‍ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഒ​രു യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

Kerala

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​ര സ്വ​ദേ​ശി പി​ന്‍റു(31)​വാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 872 ഗ്രാം ​ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു മി​ഠാ​യി​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് മി​ഠാ​യി എ​ത്തി​ച്ച​തെ​ന്നും കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ൽ​ക്കാ​നാ​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.

Kerala

പി​എ​സ്‍​സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സ്: മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​സ​തീ​ഷ് അ​റ​സ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​എ​സ്‍​സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ‌ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന ത​ട്ടി​പ്പി​ലാ​ണ് അ​റ​സ്റ്റ്.

പ​രീ​ക്ഷ വി​ഭാ​ഗ​ത്തി​ൻ്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ൽ സ​തീ​ഷി​നെ പ്ര​തി ചേ​ർ​ത്ത​ത്. കോ​ഴി​ക്കോ​ട് നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

വി​വാ​ദ പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ർ​ണ​യ ചു​മ​ത​ല സ​തീ​ഷി​നാ​യി​രു​ന്നു. സ​തീ​ഷ് ക​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ചി​രു​ന്നു.

Kerala

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. റാ​ന്നി സ്വ​ദേ​ശി നി​തി​ൻ ലെ​ജു (21) ആ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

റാ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ന്‍റെ ചി​ല്ല് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​ണ് റാ​ന്നി ഡി​പ്പോ​യി​ലെ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യും സു​ഹൃ​ത്തും ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ ഏ​തോ കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

വ​ർ​ക്ക​ല​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പു​ഞ്ച​ക്ക​രി സ്വ​ദേ​ശി​യും നീ​ന്ത​ൽ പ​രി​ശീ​ല​ക​നു​മാ​യ ശ​ര​ത് ച​ന്ദ്ര​നാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ന​ടി​യി​ൽ​വ​ച്ച് അ​ധ്യാ​പ​ക​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കു​ട്ടി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ക​നെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി.

കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് കു​ട്ടി അ​തി​ക്ര​മ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യെ​ങ്കി​ലും പീ​ഡ​ന വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ച്ചി​ല്ല എ​ന്നാ​ണ് സ്കൂ​ളി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

Kerala

ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ബ​സി​ൽ 30 കി​ലോ ക​ഞ്ചാ​വ്; നാ​ലു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ബ​സി​ൽ 30 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പൊ​ൻ​കു​ന്നം പൊ​ലി​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന യാ​ത്ര എ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബ​സ് പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ല് പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Kerala

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്; ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​റു​കാ​ര​ൻ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ടി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​റു​കാ​ര​നാ​യ ബി​നു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 11,040 കി​ലോ​ഗ്രാം നെ​യ്യ് ത​ട്ടി​യെ​ടു​ത്ത് ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ​ക്ക് മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

2015ൽ ​പ​ത്ത​നം​തി​ട്ട മി​ൽ​മ ഡ​യ​റി​യി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് നെ​യ്യ് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​ർ ബി​നു​വി​നാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് നെ​യ്യ് കൈ​പ്പ​റ്റി​യ​ശേ​ഷം വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് കേ​സ്.

നെ​യ്യ് മ​റി​ച്ചു​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ലൂ​ടെ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ചെ​ക്ക് പോ​സ്റ്റു​ക​ളി​ല​ട​ക്കം കൃ​ത്രി​മ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് നെ​യ്യ് ക​ട​ത്തി​യ​തെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 20,000 യൂ​ണി​റ്റ് അ​ര​വ​ണ നി​ർ​മി​ക്കു​ന്ന​തി​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് വാ​ങ്ങി​യ നെ​യ്യി​ൽ ഒ​രു ഭാ​ഗം വ​ഴി​മ​ധ്യേ വി​ൽ​ക്കു​ക​യും പ​ക​രം നി​ല​വാ​രം കു​റ​ഞ്ഞ നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ നെ​യ്യും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സ് എ​സ്‌​ഐ​ടി ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ട്ടു​പാ​ത്ര​ങ്ങ​ളും നി​ല​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ചു; പൂ​ജാ​രി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ട്ടു​പാ​ത്ര​ങ്ങ​ളും നി​ല​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ പൂ​ജാ​രി അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം കി​ഴ​ക്കും​പു​റം വ​ലി​യ കാ​രാ​യി​ക്കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന‌​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ​രി​പ്പ​ള്ളി മീ​ന​മ്പ​ലം സ്വ​ദേ​ശി പ്രി​ൻ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ക്ഷേ​ത്ര​സാ​മ​ഗ്രി​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്.

പി​ച്ച​ള നി​ല​വി​ള​ക്കു​ക​ൾ, തൂ​ക്കു​വി​ള​ക്കു​ക​ൾ, ചെ​മ്പ് ഉ​രു​ളി​ക​ൾ, പ​റ, മ​ണി​ക​ൾ, പാ​ത്ര​ങ്ങ​ൾ, കെ​ടാ​വി​ള​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ജൂ​ൺ ഒ​ന്നി​ന് പൂ​ജാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ പ്രി​ൻ​സ് പ​ല​ത​വ​ണ​ക​ളാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്കി​ടെ പ​ക​രം മ​റ്റൊ​രു പൂ​ജാ​രി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ക​ല്ല​മ്പ​ലം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ അ​മ്മ 13 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ; കോ​ട​തി​മു​റ്റ​ത്ത് അ​മ്മ​യും മ​ക​നും ഒ​ന്നാ​യി

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​മ്മ 13 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വീ​ട്ട​മ്മ​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ഇ​തി​ന​കം വ​ള​ർ​ന്നു വ​ലു​താ​യ മ​ക​നും മ​ക​ളും. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മ​ക​ൻ അ​റി​യി​ച്ച​തോ​ടെ കോ​ട​തി യു​വ​തി​ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം 2013ൽ ​ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ആ​ര്യ എ​ന്ന വി.​പി. ആ​യി​ഷാ​ബി (43) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്‌​പി​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചീ​മേ​നി സ്വ​ദേ​ശി​യാ​യ ആ​യി​ഷാ​ബി ആ​ര്യ എ​ന്ന പേ​രു സ്വീ​ക​രി​ച്ച് പ​ത്മ​നാ​ഭ​ൻ എ​ന്ന​യാ​ളി​നൊ​പ്പം 2013 കാ​ല​ത്ത് പെ​ട്ടി​ക്കു​ണ്ടി​ൽ താ​മ​സി​ച്ചി​രു​ന്നു.

ഒ​രു മ​ക​നും ഒ​രു മ​ക​ളു​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യ കു​ടും​ബ​വ​ഴ​ക്കു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി അ​ച്ഛ​ൻ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​യി​ഷാ​ബി അ​റ​സ്റ്റി​ലാ​കു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ​ശേ​ഷം ആ​ര്യ എ​ന്ന പേ​രി​ൽ​ത്ത​ന്നെ എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഹോം ​ന​ഴ്സാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ.

മി​ക്ക​പ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ പോ​ലും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളോ മ​റ്റു​ള്ള​വ​രോ ആ​യി യാ​തൊ​രു ബ​ന്ധ​വും പു​ല​ർ​ത്തി​യ​തു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​ലി​സി​ന് ഇ​വ​രെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​ന്നു. ല​ഭ്യ​മാ​യ സൂ​ച​ന​ക​ൾ വ​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്‌​പി എം.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു ഹോം ​ന​ഴ്സു​മാ​രെ ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന ഒ​രു ഏ​ജ​ൻ​സി മു​ഖേ​ന ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്ന പ​ത്മ​നാ​ഭ​ൻ ഇ​തി​ന​കം വേ​റെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സം മാ​റി​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​നും വി​വാ​ഹി​ത​നാ​യി. എ​വി​ടെ​യാ​ണെ​ന്നു​പോ​ലും അ​റി​യാ​തി​രു​ന്ന അ​മ്മ​യെ ദീ​ർ​ഘ​കാ​ല​ത്തി​നൊ​ടു​വി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​മാ​ണ് കോ​ട​തി​യി​ൽ ഇ​വ​രെ കാ​ണാ​നെ​ത്തി​യ മ​ക​നും മ​ക​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ നി​മി​ഷ​വും ഭ​യ​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ഒ​ളി​വു​കാ​ല​ത്തി​നൊ​ടു​വി​ൽ പൊ​ലി​സി​ന്‍റെ​യും കോ​ട​തി​യു​ടെ​യും അ​നു​മ​തി​യോ​ടു​കൂ​ടി​ത്ത​ന്നെ കു​ടും​ബ​വു​മാ​യി ഒ​ത്തു​ചേ​രാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം ആ​യി​ഷാ​ബി​യും മ​റ​ച്ചു​വ​ച്ചി​ല്ല.

കേ​സ് ഇ​പ്പോ​ഴും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും ഇ​രു​ക​ക്ഷി​ക​ളും ഒ​ന്നാ​യ​തോ​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Kerala

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

വൈ​ത്തി​രി: ഉ​പ​യോ​ഗ​ത്തി​നും വി​ല്‍​പ​ന​യ്ക്കും കൈ​വ​ശം​വ​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ‌. നീ​ല​ഗി​രി എ​രു​മാ​ട് ക​ല്ലെ​ങ്ക​ല്‍ കെ.​ഇ. നൗ​ഫ​ല്‍(50), ഗൂ​ഡ​ല്ലൂ​ര്‍ രാ​ജ​ഗോ​പാ​ല​പു​രം, കെ.​എം. മു​ഹ​മ്മ​ദ് ന​ഫീ​സ്(37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

8.520 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ കെ.​കെ സോ​ബി​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ എ.​വി. നൗ​ഫ​ല്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി.​പി. ആ​ഷി​ക്, ഉ​നൈ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ല​ക്കി​ടി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

കാ​ക്ക​നാ​ട്ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് കേ​സ്; ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട മു​ത്തൂ​ർ മു​ള​ക്ക​ൽ വീ​ട്ടി​ൽ നീ​തു​വി(38)​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലി​സ് തി​രു​വ​ല്ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 181 ഗ്രാം ​എം​ഡി​എം​എ​യും 90 ഗ്രാം ​എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് നീ​തു​വി​ന്‍റെ അ​റ​സ്റ്റ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കെ​വി​ൻ ബി. ​മാ​ത്യു​വി​നെ ഏ​പ്രി​ൽ 18ന് ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ വി​ഷ്ണു​വി​നെ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് നീ​തു​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഒ​ളി​ത്താ​വ​ള​ങ്ങ​ൾ മാ​റി​മാ​റി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു നീ​തു​വെ​ന്നാ​ണ് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നീ​തു തി​രു​വ​ല്ല​യി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നീ​തു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി: പ്ര​തി അ​റ​സ്റ്റി​ല്‍, പി​ടി​യി​ലാ​യ​ത് സ്റ്റേ​ഷ​നി​ല്‍ ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ള്‍

കൊ​ച്ചി: അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ല്‍ ക​വ​ര്‍​ച്ചാ​ക്കേ​സ് പ്ര​തി നെ​ടു​മ്പാ​ശേ​രി മേ​യ്ക്കാ​ട് സ്വ​ദേ​ശി എം.​ജെ. ജോ​ബി പി​ടി​യി​ല്‍. ജാ​മ്യ വ്യ​വ​സ്ഥ പ്ര​കാ​രം ആ​ലു​വ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ജോ​ബി അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത വി​വ​രം ജോ​ബി അ​റി​ഞ്ഞി​രു​ന്നി​ല്ല.

ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ മൂ​ന്നാം പ്ര​തി​യാ​ണ് എം.​ജെ. ജോ​ബി. ക​വ​ര്‍​ച്ച സം​ഘ​ത്തി​ല്‍​പെ​ട്ട എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലേ​ക്ക് കൊ​ണ്ടു വ​രു​മെ​ന്ന് എം​എ​ല്‍​എ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ര്‍ 13ന് ​ക​വ​ര്‍​ച്ചാ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 17ന് ​ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി; പ്ര​തി അ​റ​സ്റ്റ്

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​പ്പാ​ളി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​തേ​ടി​യ യു​വാ​വി​ൽ നി​ന്ന് 21.42 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പ​ട്ടാ​മ്പി ആ​മ​യൂ​ർ ചി​ര​ങ്ങ​ൻ​തൊ​ടി വീ​ട്ടി​ൽ സി​ബി​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട​പ്പാ​ളി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സി​ബി​നെ ആ​ദ്യം എ​ട​പ്പാ​ളി​ലെ ക്ലി​നി​ക്കി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലി​സെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ 21.42 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ക്കു​ക​യും പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, രാ​മ​ച​ന്ദ്ര​ൻ, സി​പി​ഒ സു​ധീ​ഷ്, ഹാ​മി​ർ സു​ഹൈ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ‌

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ടി​ന് സ​മീ​പം കൊ​യ്ത്തൂ​ർ​കോ​ണ​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ‌. കൊ​യ്ത്തൂ​ർ​കോ​ണം ആ​ന​ക്കോ​ട് സ്വ​ദേ​ശി വി​ഷ്ണു, ക​ല്ല​റ പ​ഴ​യ​ച​ന്ത സ്വ​ദേ​ശി പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ളൊ​ഴി​ഞ്ഞ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

ചെ​റു​കി​ട വി​ൽ​പ്പ​ന​യ്ക്കാ​യി എം​ഡി​എം​എ ചെ​റി​യ ക​വ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം എ​ത്തി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 24 ഗ്രാം ​എം​ഡി​എം​എ​യും 53 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

.

Latest News

Corehub Up