പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ട്യൂഷൻ സെന്ററിൽ നിന്ന് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആരുമില്ലാത്ത സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് എസ്ഐ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്.
ഉരുട്ടി കൊലക്കേസിലെ പ്രതി ശ്രീകുമാറിന്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ. തിരുവനന്തപുരം ഫോർട്ട് പൊലിസ് സ്റ്റേഷനിലെ ശ്രീകുമാർ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്നു.
അതേസമയം, പ്രതിയെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Tags : pocso case arrest retired si hospital police