x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം വാ​ങ്ങി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വെ​ടി​വ​ച്ച് കൊ​ല്ലും; ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ 

വെബ്ഡെസ്ക്
Published: November 20, 2026 07:56 AM IST | Updated: November 20, 2026 07:56 AM IST

ആ​ലു​വ: മ​ദ്യം വാ​ങ്ങി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല മു​രി​ങ്ങാ​ശേ​രി യൂ​സ​ഫ് (50), ഷ​ഫീ​ഖ് (45 ), വി​ജു​കു​മാ​ർ, (46) എ​ന്നി​വ​രെ​യാ​ണ് എ​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്‌​ക്ക് ചു​ണ​ങ്ങം​വേ​ലി​യി​ലെ ബാ​റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സൗ​ത്ത് എ​ഴി​പ്രം സ്വ​ദേ​ശി​യെ​യാ​ണ് മ​ദ്യം വാ​ങ്ങി​ച്ചു കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വെ​ടി​വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഷെ​ഫീ​ഖും യൂ​സ​ഫു​മാ​ണ് ബാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ജു കു​മാ​റാ​ണ് ഇ​വ​ർ​ക്ക് തോ​ക്ക് ന​ൽ​കി​യ​ത്. യൂ​സ​ഫി​ന്‍റെ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് വ​ടി​വാ​ൾ ക​ണ്ടെ​ടു​ത്തു. കൊ​ച്ചി​ൻ ബാ​ങ്ക് പ​രി​സ​ര​ത്തെ ഗോ​ഡൗ​ണി​ൽ​നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്കും പെ​ല്ല​റ്റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

യൂ​സ​ഫി​നെ​തി​രെ ആ​ലു​വ, എ​ട​ത്ത​ല, ചേ​രാ​ന​ല്ലൂ​ർ, നെ​ടു​മ്പാ​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴ് കേ​സു​ക​ളു​ണ്ട്. ഷ​ഫീ​ഖി​നെ​തി​രെ എ​ട​ത്ത​ല, കാ​സ​ർ​ഗോ​ഡ് റ​യി​ൽ​വേ പി.​എ​സ്, അ​മ്പ​ല​മേ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് കേ​സു​ക​ളും വി​ജു കു​മാ​റി​നെ​തി​രെ നെ​ടു​മ്പാ​ശേ​രി, ആ​ലു​വ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് കേ​സു​ക​ളു​മു​ണ്ട്.

Tags : arrest threats Gun Point alcohol Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up