പ്രതീകാത്മക ചിത്രം
കോട്ടയം: സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഒൻപതാം ക്ലാസുകാരിയെ നിരന്തരം ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. കോട്ടയം-വെള്ളൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ മുളക്കുളം പെരുവ കൂട്ടാനിക്കൽ കോളനിയിൽ കരിക്കാട്ടിൽ പി.വി. സുരേഷ് കുമാർ (44) ആണ് പിടിയിലായത്.
ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കടുത്തുരുത്തി പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ രക്ഷിതാവ് സ്കൂൾ പ്രധാനാധ്യാപികയ്ക്ക് നൽകിയ പരാതി അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
Tags : pocso case bus conductor Arrest