Kerala
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന ഭേദഗതി വരുത്തിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഭേദഗതി ഹര്‍ജി അംഗീകരിക്കരുതെന്ന സര്‍വകലാശാലയുടെ വാദം കോടതി തള്ളി. ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും.
കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഭേദഗതി ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും കാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.
സസ്പെന്ഷന് കാരണം നഷ്ടമായ ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം, സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം 15 ദിവസം പിന്നിട്ടിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍.
Kerala
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന 16 വിദ്യാര്‍ഥികള്‍ നല്കിയ ഭേദഗതി ഹര്‍ജിയിലെ വാദം ഇന്നു നടക്കും.
സസ്പെന്ഷനെതിരേയും പരീക്ഷയെഴുതാന്‍ അനുമതി തേടിയും നല്കിയ ആദ്യ ഹര്‍ജി മാപ്പപേക്ഷിച്ചാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന സര്‍വകലാശാലയുടെ തീരുമാനം കൂടി ചോദ്യം ചെയ്ത് ഭേദഗതി ചെയ്തു നല്‍കിയെങ്കിലും രജിസ്ട്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നലെ പരിഗണിക്കാനായില്ല. തുടര്‍ന്നാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി മാറ്റിയത്.
തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവുകളില്ലെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ടു പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആര്‍ വിസിയുടെ പരാതിയില്‍ കെട്ടിച്ചമച്ചതാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പടുമെന്നും ഹര്‍ജിയില്‍ പറയുന്നു.
Kerala
കൊച്ചി: ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. സസ്പെന്ഷന് ചോദ്യം ചെയ്തുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
മാപ്പപേക്ഷ നല്കിയാല് 16ല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നും നാലു പേരുടെ സസ്പെന്ഷന് രണ്ടു മാസം കൂടി നീട്ടിയതായും കഴിഞ്ഞ ദിവസം സര്‍വകലാശാല കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോടതി നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. 12 ദിവസത്തോളം നിരാഹാര സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലിസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അര്‍ച്ചന എന്നീ വിദ്യാര്‍ഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയത്.
എംഎ തിയറ്റര്‍ വിദ്യാര്‍ഥിയും വിവാദമായ ലൈറ്റ് മരിച്ചേ എന്ന നാടകത്തിന്റെ സംവിധായകനുമായ എം.എസ്. ശിവകുമാര്‍, എംഎ ചരിത്ര വിദ്യാര്‍ഥിനി സി.പി. ശ്രദ്ധ, സംസ്കൃത ഗവേഷക വിദ്യാര്‍ഥിനി കെ.എല്‍. അതുല്യ എന്നിവരാണ് നിലവില്‍ നിരാഹാര സമരം തുടരുന്നത്.
Kerala
കൊച്ചി: മാപ്പപേക്ഷ നല്കിയാല് സസ്പെന്ഷന് പിന്‍വലിക്കാമെന്ന കാലടി സംസ്കൃത സര്‍വകലാശാലാ തീരുമാനം സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യും.
സര്‍വകലാശാലയുടെ ഈ തീരുമാനംകൂടി ചോദ്യംചെയ്ത് ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കിയ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി 16ന് വാദത്തിനായി മാറ്റി.
മാപ്പപേക്ഷ നല്കിയാല് 16ല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നും നാലുപേരുടെ സസ്പെന്ഷന് രണ്ടു മാസംകൂടി നീട്ടിയതായും സര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പുതിയ തീരുമാനം കൂടി ചേര്‍ത്തു ഹര്‍ജിയില്‍ ഭേദഗതി വരുത്തുന്നുണ്ടോയെന്ന് കോടതി വിദ്യാര്‍ഥികളുടെ അഭിഭാഷകനോടു ചോദിക്കുകയും ഉണ്ടെന്ന് മറുപടി നല്‍കുകയുമായിരുന്നു.
Kerala
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ സസ്പെന്ഷൻ നടപടിയെ ന്യായീകരിച്ച് സര്‍വകലാശാല ഹൈക്കോടതിയില്‍. ചെയ്ത തെറ്റിന് വിദ്യാർഥികൾ മാപ്പ് എഴുതി നൽകണമെന്ന് സർവകലാശാല കോടതിയിൽ ആവർത്തിച്ചു.
പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാംഗ്മൂലത്തിലാണ് സര്‍വകലാശാല നിലപാട് ആവര്‍ത്തിച്ചത്. 16 വിദ്യാര്‍ഥികളും കുറ്റക്കാരെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി എന്നാണ് ഇതിനെ ന്യായീകരിക്കാന്‍ സര്‍വകലാശാല ഉയര്‍ത്തുന്ന വാദം.
വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനിടെ വിസിയെ തടഞ്ഞുവച്ച് ആക്രമിച്ചു. വിദ്യാര്‍ഥികള്‍ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെടുത്തി. ക്യാമ്പിലെ അച്ചടക്കം ഉറപ്പാക്കാനാണ് സസ്പെന്ഷന്. സസ്പെന്ഷന് വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നുമാണ് സംസ്കൃത സര്‍വകലാശാല കോടതിയെ അറിയിച്ചത്.
വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് അവർക്ക് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സർവകലാശാല ഉന്നയിക്കുന്ന വാദം. സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നും സത്യവാംഗ്മൂലത്തിൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നു മാസം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇനിയെന്തിനാണ് മാപ്പ്, ഇനിയും അരിശം തീര്‍ന്നില്ലേയെന്നും ഹൈക്കോടതി വൈസ് ചാൻസലറോട് ചോദിച്ചു.
സസ്പെന്ഷന് കാരണമെന്താണെന്നും, ഈ വിഷയത്തില്‍ രണ്ട് എഫ്ഐആര്‍ എന്തിനെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഇവരൊക്കെ കുട്ടികളല്ലേയെന്ന് ചോദിച്ച കോടതി, ഇപ്പോള്‍ മുതിര്‍ന്നവരായ രാഷ്ട്രീയക്കാര്‍ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ചോദിച്ചു.
വിദ്യാര്‍ഥികള്‍ ചെയ്തതിനെ എല്ലാത്തതിനെയും കോടതി ന്യായീകരിക്കുന്നില്ല. പക്ഷെ 60 ദിവസത്തിലേറെയായി അവര്‍ പുറത്തു നില്ക്കുകയല്ലെയെന്നും കോടതി പറഞ്ഞു. വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്തു, മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. രണ്ടു സംഭവത്തിലാണ് രണ്ട് എഫ്ഐആര്‍ ഇട്ടതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
കേസില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. ഓഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവദാഹം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു സസ്പെന്ഷന്.
Kerala
കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. വിഷയം വേഗത്തില്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം ഇന്നലെ വിദ്യാര്‍ഥികളുടെ അഭിഭാഷകന് ടി.എ. ഷാജി കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നെങ്കിലും ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്കിയ അപ്പീലിലാണ് എത്രയും വേഗം ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന വാദം ഹര്‍ജിക്കാര്‍ വീണ്ടും ഉന്നയിക്കും.
സസ്പെന്ഷനിലയതിനാല് ഇന്റേണല്‍ അസസ്മെന്റുകളും പ്രായോഗിക പരിശീലനവും മുടങ്ങുകയും ഹാജര്‍ കുറയുകയും ചെയ്തെന്നും ഇക്കാര്യങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടും. പരീക്ഷ നവംബര്‍ നാലിന് ആരംഭിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചാല്‍ പ്രത്യേകം പരീക്ഷ നടത്താന്‍ തയാറാണെന്നും സര്‍വകലാശാല സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ സസ്പെന്ഷന്. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവദാഹം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.
Kerala
കൊച്ചി: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും. നാളെ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
ഒക്ടോബര്‍ 30ന് സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ചിനോട് തന്നെ ഹര്‍ജി കേട്ട് തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഉത്തരവാണെങ്കില്‍ പ്രത്യേക പരീക്ഷയ്ക്കുള്ള അനുമതി നല്‍കും.
തങ്ങള്‍ക്ക് മതിയായ ഹാജര്‍ നിലയുണ്ടെന്നും സസ്പെന്ഷന് കാലയളവിലെ ഹാജര്‍ മാത്രമാണ് ഇല്ലാത്തതെന്നും വിദ്യാര്‍ഥികള്‍ പുതിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മതിയായ ഹാജര്‍ നില ഇല്ലെന്ന വാദത്തെ തുടര്‍ന്നായിരുന്നു ഡിവിഷന് ബെഞ്ച് പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കിയത്.
Kerala
കൊച്ചി: മാപ്പ് പറയാന്‍ വിദ്യാര്‍ഥികള്‍ സവര്‍ക്കറല്ലെന്ന് നടന് പ്രകാശ് രാജ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിരാഹാര സമരം തുടരുന്ന സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ കണ്ട ശേഷമാണ് പ്രകാശ് രാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കാലടി സര്‍വകലാശാലയില്‍ എത്തിയ നടന് വിദ്യാര്‍ഥികളോട് നടന് ആശവിനിമയം നടത്തുകയും സംസാരിക്കുകയും ചെയ്തു.
കോടതി ഉത്തരവ് ഉണ്ടായിട്ടും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വീണ്ടും കോടതിയില്‍ അപ്പീല്‍ നല്കിതിനെയടക്കം പ്രകാശ് രാജ് വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിക്കാതെ വിസിക്കൊപ്പം നില്‍ക്കുന്നതിനെതിരെയും പ്രകാശ് രാജ് വിമര്‍ശനം ഉയര്‍ത്തി.
വിദ്യാര്‍ഥികളോട് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരും വിസിയും പെരുമാറുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്? എന്തിനാണ് മാപ്പ് എഴുതി നല്‍കണമെന്ന് പറയുന്നത്? അവര്‍ സവര്ക്കര്മാരല്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രതിഷേധിച്ചത്. സോറി സര് എന്ന് സവര്‍ക്കര്‍ പറയും, ഈ രാജ്യത്തെ യുവാക്കള്‍ എന്തിന് അങ്ങനെ മാപ്പ് പറയണം. എന്തിനാണ് മാപ്പ് പറയേണ്ടത്?
വിദ്യാര്‍ഥികള്‍ തെറ്റായത് എന്തെങ്കിലും ചോദിച്ചോ? അവരുടെ അവകാശങ്ങളാണ് ചോദിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനോ ഒന്നും ചോദിക്കാനോ പാടില്ല എന്നാണോ സര്‍ക്കാരും സര്‍വകലാശാലകളും വ്യക്തമാക്കുന്നത്? ഒന്നും മിണ്ടാന്‍ പാടില്ല, പ്രതിഷേധിക്കാന്‍ പാടില്ല, മാപ്പ് പറയണം എന്ന് തന്നെയാണ് മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരും ചെയ്യുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
വിദ്യാര്‍ഥികള്‍ മതിയായ ഹാജര്‍ ഇല്ലെന്ന് കോടതിയില്‍ പറയുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് എങ്ങനെ ഹാജര്‍ ഉണ്ടാവാനാണ്. യുവാക്കള്‍ക്ക് ചോദ്യമുണ്ടാകും, അതിന് മറുപടി നല്കാനാവുമെങ്കില് നല്‍കുക. അവര്‍ പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ഏകാധിപത്യമാണ്. വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. യുവാക്കള്‍ക്ക് എന്ത് വേണമെങ്കിലും ചോദ്യം ചെയ്യാം.
വിദ്യാഭ്യാസ മന്ത്രി ഇതിന് മറുപടി പറയണം. അദ്ദേഹം വിദ്യാഭ്യാസമുള്ളയാളല്ലേ, എന്തുകൊണ്ടാണ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊള്ളാതെ വിസിക്കൊപ്പം നില്‍ക്കുന്നത്. പ്രശ്നത്തെ കുറിച്ച് സംസാരിക്കാതെ എന്താണ് പ്രശ്നമെന്ന് അദ്ദേഹം വന്ന് അന്വേഷിക്കണമെനനും പ്രകാശ് രാജ് പറഞ്ഞു.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയിലെ പരീക്ഷാ വിവാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസമെന്ന് വിദ്യാര്‍ഥികള്‍. സിംഗിള്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ പരീക്ഷയെഴുതാന്‍ അനുവദിക്കുമെന്നാണ് വിശ്വാസമെന്ന് സര്‍വകലാശാലയില്‍ നിരാഹാരം തുടരുന്ന വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിധി ആശ്വാസകരമാണ്. പരീക്ഷ എഴുതിക്കില്ല എന്ന സര്‍വകലാശാലയുടെ തീരുമാനത്തിന് എതിരായി വീണ്ടും സിംഗിള്‍ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നുവെന്ന് പറയുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസകരവും പ്രതീക്ഷയും നല്കുന്ന വിധിയാണ്.
ഞങ്ങള്‍ വളരെ പ്രതീക്ഷയിലാണ്. സിംഗിള്‍ ബെഞ്ച് പരിഗണിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും പരീക്ഷയെഴുതാന്‍ അനുവദിക്കും എന്ന് തന്നെയാണ് വിശ്വാസമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടാതെ സസ്പെന്ഷന് നിരുപാധികമായി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
അതേസമയം, വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ 10 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്പെന്‍ഷനില്‍ ആയ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരുടെയും പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി റോജി എം. ജോണ്‍. എന്നാല്‍ അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതൊരു വെല്ലുവിളിയുടെ സ്വഭാവത്തില്‍ മുന്നോട്ടു പോകുമ്പോള്‍, അതൊക്കെ കോടതികള്‍ കൃത്യമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും വിദ്യാര്‍ഥികള്‍ വീണ്ടും തിരിച്ചു വന്ന് അവര്‍ പരീക്ഷ എഴുതണം, അവരുടെ പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. കാമ്പസിലോ അല്ല എവിടെയായാലും സമരങ്ങളോട് ഒരുതരത്തിലുള്ള വിയോജിപ്പോ അസഹിഷ്ണുതയോ ഇല്ല.
പക്ഷേ അക്രമത്തോട് പൂര്‍ണമായ അസഹിഷ്ണുതയുണ്ട്. ഒരു കാരണവശാലും അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ല എന്ന് മന്ത്രി പറഞ്ഞു. അതേസമയം, കാലടി ആദിശങ്കര ട്രെയിനിംഗ് കോളജില്‍ എത്തിയ മന്ത്രിക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ മാപ്പ് എഴുതി നല്കിയാല് തിരിച്ചെടുക്കാമെന്നും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കാമെന്നും മന്ത്രി പറഞ്ഞതിനെതിരെ ഷൂ നക്കാനും മാപ്പ് എഴുതാനും ഞങ്ങള്‍ സവര്‍ക്കറല്ല എന്ന വലിയ ബാനര്‍ ഉയര്‍ത്തിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
Kerala
കൊച്ചി: കാലടി ആദിശങ്കര ബിഎഡ് ട്രെയിനിംഗ് കോളജില്‍ എത്തിയ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം. കാലടി സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ മാപ്പ് എഴുതി നല്കിയാല് തിരിച്ചെടുക്കാമെന്നും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കാമെന്നും മന്ത്രി പറഞ്ഞതിനെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.
ഷൂ നക്കാനും മാപ്പ് എഴുതാനും ഞങ്ങള്‍ സവര്‍ക്കറല്ല എന്ന വലിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. കോളജിലെ യൂണിയന് ഉദ്ഘാടന പരിപാടിക്കായാണ് മന്ത്രി എത്തിയത്.
അതേസമയം, കാലടി സര്‍വകലാശാലയില്‍ നടന്ന ലൈറ്റ് മരിച്ചേ എന്ന നാടകം വിസി സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരമാണെന്നും സമരം അപരിഷ്കൃതമാണെന്നും പ്രതികരിച്ച മന്ത്രിക്കെതിരെ നേരത്തെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിക്കെതിരെ മഹാരാജാസ് കോളജിലും പ്രതിഷേധം നടന്നിരുന്നു.
Kerala
ന്യൂഡൽഹി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശം നൽകി. തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. ഉത്തരവ് അനുകൂലമെങ്കിൽ സർവകലാശാല നടപടി വിദ്യാർഥികളുടെ താത്പര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി.വി. ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
Kerala
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
അനികൂല വിധിയുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണെന്നുമാണ് നിരാഹാരം തുടരുന്ന വിദ്യാര്‍ഥികളുടെ പ്രതികരണം.
അതേസമയം, സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ 10 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കി.
ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്പെന്‍ഷനില്‍ ആയ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരുടെയും പരീക്ഷ ഇന്നലെ തുടങ്ങി. ഈ സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാലടി സംസ്കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി സര്‍വകലാശാല. സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
സസ്പെന്ഷന് നേരിട്ട വിദ്യാർഥികള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സര്‍വകലാശാല തടസ ഹര്‍ജി നല്‍കിയത്. വിദ്യാർഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കും എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാർഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കോടതിയില്‍ നല്‍കിയിരിക്കുന്ന ഹാജര്‍ നില തെറ്റാണെന്നും സസ്പെന്ഷന് കാലയളവ് ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് ഹാജര്‍ നില നല്‍കിയിരിക്കുന്നത് എന്നടക്കം വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. സസ്പെന്‍ഷനു മുന്‍പ് പല വിദ്യാർഥികള്‍ക്കും 90 ശതമാനത്തിന് മുകളില്‍ ഹാജര്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതടക്കം പരിശോധിച്ചു കൊണ്ട് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. തങ്ങള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും സുപ്രീംകോടതിയാണ് ഇനി ആകെയുള്ള പ്രതീക്ഷ എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതില്‍ താന്‍ എതിരല്ല എന്നും സസ്പെന്ഷന് വി സിയെ കടന്നാക്രമിച്ചതിനാണ് നാടകം കളിച്ചതിന് അല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയത്. സസ്പെന്‍ഷനിലുള്ള 16 വിദ്യാര്‍ഥികളില്‍ 10 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയുള്ളത്. ഇതില്‍ ഏഴു വിദ്യാര്‍ഥികളുടെ പരീക്ഷയാണ് ഇന്ന് നടന്നത്.
Kerala
ന്യൂഡൽഹി: കാലടി സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ ഹർജി വ്യാഴാഴ്ച ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇന്ന് വാദത്തിന് എടുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർഥികൾക്കായി ഹർജി സമർപ്പിച്ചത്.
സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥികൾക്ക് ഹൈക്കോടതിയിലും വൻ തിരിച്ചടിയായിരുന്നു ഉണ്ടായത്. പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെഞ്ച് റദ്ദാക്കി.
ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം.
വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
Kerala
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയെഴുതാനാകില്ല. വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനായി മാറ്റി. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സര്‍വകലാശാലയില്‍ നിന്നും കേരള സര്‍ക്കാരില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിലാണ് പ്രതീക്ഷ. ഇന്ന് എഴുതാന്‍ പറ്റാതെ പോയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി മറ്റൊരു ദിവസം എഴുതാനാകുമെന്ന പ്രതീക്ഷയിലാണെന്ന് സര്‍വകലാശാലയില്‍ നിരാഹാരം തുടരുന്ന വിദ്യാര്‍ഥികളുടെ പ്രതികരണം.
അതേസമയം, പരീക്ഷ എഴുതാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയോടെ ആയിരുന്നു വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നല്കിയ 16 വിദ്യാര്‍ഥികളില്‍ 10 പേരുടെ സെമസ്റ്റര്‍ പരീക്ഷ ഇന്നാണ് ആരംഭിച്ചത്. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തങ്ങളുടെ ഒരു വര്‍ഷം നഷ്ടമാകും എന്നായിരുന്നു വിദ്യാര്‍ഥികള്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന പരീക്ഷയെഴുതാന്‍ അനുവാദം നല്കിയതു ചോദ്യം ചെയ്ത് സര്‍വകലാശാലയും വിസിയും നല്കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്. ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രന് മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യമായ അറ്റന്‍ഡന്‍സ് ഉള്‍പ്പെടെ ചില വിദ്യാര്‍ഥികള്‍ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സസ്പെന്‍ഷനില്‍ ആയതിനാല്‍ ആയിരുന്നു അറ്റന്‍ഡന്‍സ് ഇല്ലാതെ പോയത് എന്നാണ് വിദ്യാര്‍ഥികളുടെ വാദം. സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും അതിനെതിരെ വിസി വീണ്ടും കോടതിയെ സമീപിച്ചത് അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് മുന്‍മന്ത്രി പി. രാജീവ്.
ജയിലില്‍ കഴിയുന്നവര്‍ക്കു പോലും പഠിക്കാനും പരീക്ഷ എഴുതാനും അനുമതി ലഭിക്കുന്ന രാജ്യത്താണ് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ അനുമതി നിഷേധിക്കുന്നത്. വിദ്യാര്‍ഥികളോട് കാണിക്കുന്ന ഈ കടുത്ത അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പി. രാജീവ് പറഞ്ഞു.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിലും പി. രാജീവ് പ്രതികരിച്ചു. ചോദ്യം ചോദിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചോദ്യം ചോദിക്കുന്നത് വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പി. രാജീവ് വ്യക്തമാക്കി.
വിഡി-മോദി രീതി ഒരുപോലെ. ചോദ്യം ചോദിക്കുന്നതിനെതിരെ കേസ് എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന വിരുദ്ധ നടപടികളുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് വലിയ വില നല്‍കേണ്ടി വരുമെന്നും പി. രാജീവ് പറഞ്ഞു.
Kerala
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നു ആരോപിക്കപ്പെടുന്ന നാടകം ഇന്ന് വീണ്ടും അവതരിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍. ഇന്ന് വൈകുന്നേരം സര്‍വകലാശാലയില്‍ നാടകം വീണ്ടും അവതരിപ്പിക്കുമെന്നും അത് കണ്ടിട്ട് വിസിയുടെ ശവദാഹമാണോ എന്ന് പറയണമെന്ന് സമരം തുടരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റ് യോഗം കൂടിയപ്പോഴും ഞങ്ങള്‍ ചെയ്ത തെറ്റായി കണ്ടെത്തിയത് വിസിയുടെ ശവദാഹം നടത്തി എന്നതാണ്. പക്ഷെ അത് അങ്ങനെയല്ല. ആദ്യം മുതലേ പറയുന്നതാണ് അതൊരു വ്യാജ വാര്‍ത്തയാണ്. ഞങ്ങള്‍ ഒരു നാടകം ചെയ്തതാണ്.
തിയേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അപര്യാപ്തതകള്‍ ഞങ്ങളുടെ റിക്വയര്മെന്സുകള് ഒന്നും സര്‍വകലാശാല പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റിലെ പ്രശ്നം എന്താണെന്ന് പുറലോകത്തോട് വിളിച്ചു പറയാനായിട്ട് ഉപയോഗിച്ച ഒരു മാധ്യമാണ് ആ സിംബോളിക് നാടകം. ആ നാടകത്തിനെ കുറിച്ച് കേട്ട് അത് വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞിട്ടും മന്ത്രി വരെ പറയുകയുണ്ടായി അതൊരു അപരിഷ്കൃത നാടകമാണെന്ന്.
ഇന്നലെ സിന്‍ഡിക്കേറ്റിലെ ആളുകള്‍ മുഴുവനും അതിനെ അപരിഷ്കൃതം എന്നാണ് വിളിച്ചത്. ഞങ്ങള്‍ ഇന്ന് വൈകുന്നേരം ആ നാടകം ഇവിടെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ആ നാടകം കാണാന്‍ എല്ലാ ജനങ്ങളെയും ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നു. എന്നിട്ട് അത് കണ്ടിട്ട് പറയൂ അത് അപരിഷ്കൃതമാണോ എന്ന്, അത് വിസിയുടെ ശവദാഹമാണോ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതേ നാടകം സെക്രട്ടറിയേറ്റിലും അവതരിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
അതേസമയം, ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഇന്നും തുടരുകയാണ്. സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ സിസ തോമസും നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും. ഇതിന് ശേഷമാകും വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കുക.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസിലർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി ഇന്ന്.
വൈസ് ചാൻസിലർ സിസ തോമസ് നൽകിയ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ വിധി പ്രസ്താവിക്കും. മറുപടി നൽകാൻ അവസരം ലഭിക്കാതെ ഉപഹർജിയിൽ സിംഗിൾ ബഞ്ച് തീരുമാനമെടുത്തെന്നാണ് വിസിയുടെയും സർവകലാശാലയുടെയും വാദം.
അപ്പീൽ നൽകിയ വിദ്യാർഥികളിൽ പലർക്കും പരീക്ഷയെഴുതാൻ ആവശ്യമായ അറ്റൻഡൻസില്ല. വിസിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർവകലാശാലയുടെ ആരോപണം.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികളുടെയും സസ്പെന്ഷന് പിന്‍വലിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും സിപിഎമ്മും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. കാമ്പസ് എസ്എഫ്ഐ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയും ഗവേഷക വിദ്യാര്‍ഥിയും വൈകിട്ട് നാലിന് നിരാഹാര സമരം നടത്തും. ഒരു ദിവസം മൂന്നു പേര് എന്ന നിലയില്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്.
നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ ഒക്ടോബര്‍ 30ന് ആണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.എസ്. അര്‍ച്ചന, സെക്രട്ടറി ശ്യാംജിത്ത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.
പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഞായറാഴ്ചയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം. എന്നാല്‍ സൈറ്റ് തുറന്നു നല്കാത്തതിനാല് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായില്ല. ഈ സാഹചര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ നീക്കം.
പരീക്ഷ എഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിസി സിസ തോമസ് ഡിവിഷന് ബെഞ്ച് അപ്പീല്‍ നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. ഈ അപ്പീല്‍ ഇന്ന് പരിഗണിക്കും.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
വിസിക്കെതിരെ വിദ്യാർഥികൾ ഇന്ന് കോടതിയലക്ഷ്യ ഹർജി നൽകും. വിദ്യാർഥികൾ ഇന്ന് മുതൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് ഓൺലൈനായി യോഗം ചേരും.
സസ്പെൻഷനിലായ വിദ്യാർഥികളുടെ അച്ചടക്ക സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിക്കും. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ തീരുമാനം.