പെരുവഴിയിലാക്കുന്ന ദേശീയപാതകൾ
Tuesday, May 27, 2025 11:43 PM IST
ദീർഘദൂര യാത്രകൾക്കായി സഞ്ചരിക്കുന്പോൾ ചെറു റോഡുകളിലൂടെ ദുർഘടവും ഗതാഗതക്കുരുക്കും മറികടന്ന് ദേശീയപാതകളിൽ എത്തിയാൽ സുഗമമായ യാത്ര നടന്നിരുന്നു. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു.
കൂനിൻമേൽ കുരു എന്ന അവസ്ഥയാണ് ദേശീയപാതകളിലൂടെയുള്ള യാത്ര. അതിന് ഏറ്റവും ഉദാഹരണമാണ് ആന്പല്ലൂർ, കൊരട്ടി എന്നിവിടങ്ങളിലൊക്കെയുള്ള ദുരവസ്ഥ. സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന നിലപാടാണ് ദേശീയപാതാ അഥോറിറ്റിക്കും ഉദോഗ്യസ്ഥർക്കുമുള്ളത്.
എ.ജെ. സജി ആറ്റത്ര, തൃശൂർ