ലിഫ്റ്റിനും വേണം ചികിത്സ
Thursday, June 5, 2025 11:39 PM IST
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയത് കാരണം കുറേ ദിവസങ്ങളായി ജീവനക്കാരും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്. നാല് നിലകളുള്ള കെട്ടിടത്തില്‍ രോഗികളെ ചുമന്നാണ് എത്തിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ രോഗാതുരമായ ആശുപത്രിയുടെ അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് ജനങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ നിസ്സഹായവസ്ഥ നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തിയതാണ്. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ലിഫ്റ്റ് തകരാര്‍ വിഷയത്തില്‍ എന്തെങ്കിലും നടപടി ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
സുനില്‍ തോമസ്, റാന്നി