അനിശ്ചിതത്വം മാറ്റിയിട്ടു പോരേ ആശകൊടുക്കൽ?
Thursday, May 29, 2025 12:24 AM IST
നീണ്ട ഇടവേളയ്ക്കുശേഷം റേഷൻകടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ എന്ന പ്രഖ്യാപനം വളരെ സന്തോഷമുള്ളതായിരുന്നു. മേയ് മുതൽ ആരംഭിക്കുമെന്നും അറിയിച്ചു. എന്നാൽ, മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ തന്നെയാണ്.
കടയുടമകളുടെയും വിതരണക്കാരുടെയും ഒക്കെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ മണ്ണെണ്ണ കാർഡുടമകൾക്കു കിട്ടുകയുള്ളൂ. അനിശ്ചിതത്വങ്ങളൊക്കെ പരിഹരിച്ചിട്ട് പോരായിരുന്നോ പ്രഖ്യാപനങ്ങൾ. പ്രഖ്യാപനങ്ങൾ മാത്രം മതിയോ ജനങ്ങൾക്ക്? പ്രാബല്യത്തിൽ വരട്ടെ.
എ.ജെ. സജി, ആറ്റത്ര