x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക വി​വാ​ദം; പേ​ര് വെ​ട്ടി​യ​വ​രു​ടെ അ​പ്പീ​ലു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന​യെ​ന്ന് സു​പ്രീം​കോ​ട​തി

വെബ് ഡെസ്ക്
Published: November 23, 2026 04:38 PM IST | Updated: November 23, 2026 04:41 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി സു​പ്രീം​കോ​ട​തി. പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ അ​പ്പീ​ലു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ആ​കെ ല​ഭി​ച്ച 38.31 ല​ക്ഷം അ​പ്പീ​ലു​ക​ളി​ൽ 22.21 ല​ക്ഷ​വും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടേ​താ​ണ്. ഈ ​പ​രാ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. കോ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​ള്ള അ​പ്പീ​ലു​ക​ളും മു​ൻ​ഗ​ണ​ന​യോ​ടെ പ​രി​ഗ​ണി​ക്ക​ണം.

അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തി​നാ​യി ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

Tags : SupremeCourt VoterListRevision ElectionCommission WestBengal VotingRights

Recent News

Corehub Up