സാംസ് കാരിക പൈതൃകത്തിന്‍റെ ഉത്സവഛായയിൽ പൊന്നോത്സവ് 2018
Tuesday, December 4, 2018 9:04 PM IST
ദുബായ്: സാംസ്കാരിക പൈതൃകം നെഞ്ചേറ്റുന്ന പൊന്നാനിയുടെ മണ്ണിൽ നിന്നും യുഎഇയുടെ സൈകതഭൂമിയിലെത്തിയ നാട്ടുകാർക്ക് പ്രവാസത്തിൻെറ ആകുലതകൾക്കിടയിലും ആരവത്തിന്‍റെ ഉത്സവഛായയിൽ ആവേശം തീർത്ത് പൊന്നോത്സവ് 2018 സമാപിച്ചു.

പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മ സ്മാർട്ട് വിഷന്‍റെ സഹകരണത്തോടെ ദുബായ്,ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിൽ യുഎഇ 47-മത് ദേശിയദിനത്തോടനുബന്ധിച്ച് നടത്തിയ "സലൂട്ട് യുഎഇ പൊന്നോത്സവ് 2018' നെ ഉജ്ജ്വല സമാപനം.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ജോൺസൺ ഉദ്ഘാടനം ചെയ്തു.സി.വി.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണവും സി.എസ്.പൊന്നാനി ദേശീയദിന സന്ദേശ പ്രഭാഷണവും നടത്തി.വി.അബ്ദുസമദ്, ബബിത ഷാജി എന്നിവർ ആശംസകളും നേർന്നു. നെല്ലറ ഷംസു, അഷറഫ് താമരശേരി എന്നീ പ്രമുഖർ സംബന്ധിച്ചു.

കവിത,കഥ, ലേഖനം, ഫീച്ചർ എന്നീ വിഭാഗങ്ങളിലായി ആനുകാലികങ്ങളിൽ നൂറ്റിയ൩തോളം രചനകൾ നിർവഹിച്ച പ്രവാസി എഴുത്തുകാരിലെ യുവപ്രതിഭ സ്വാലിഹ് മാളിയേക്കൽ,റേഡിയോ മാധ്യമ രംഗത്ത് ആറ് വർഷത്തോളമായി അവതരണം കൊണ്ട് പ്രവാസി ശ്രോദ്ധാക്കൾക്കിടയിൽ ശ്രദ്ധേയനായ ആർ.ജെ.സാൻ,മാപ്പിളപ്പാട്ട് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇശൽപ്രതിഭ എടപ്പാൾ ബാപ്പു,സാമൂഹ്യ സേവന രംഗത്ത് പ്രവാസികൾക്കിടയിലെ നിറസാന്നിധ്യം ഹൈദ്രോസ് തങ്ങൾ കൂട്ടായി,പ്രവാസി മലയാളി വ്യവസായികൾക്കിടയിൽ വളർന്ന് വരുന്ന നാട്ടുകരായ യുവ ബിസിനസുകാർ കിൽട്ടൺ റിയാസ്, പി.കെ.അബ്ദുൽ സത്താർ നരിപ്പറന്പ്, സ്പീഡ് റഷീദ്, പി.എ.അബ്ദുൽ അസീസ്, നവാസ് അബ്ദുള്ള തുടങ്ങിയവർക്ക് കെ.കെ.മൊയ്തീൻ കോയ,ഷാജി ഹനീഫ്,റഫീഖ് (സിയാന ട്രാവൽസ്) ഡോ:സലീൽ,ത്വൽഹത്ത് എടപ്പാൾ (ഫോറം ഗ്രൂപ്പ്), ഉസ്മാൻ (സന്തോഷ് ട്രാവൽസ്) എന്നിവർ ഉപഹാരം നൽകി. വിദ്യാർഥികൾക്കുളള സമ്മാനം ബഷീർ തിക്കൊടിയും നിർവഹിച്ചു. പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിൽ വിജയികളായവർക്ക് യാത്ര ടിക്കറ്റ്, സന്ദർശക വീസ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും നൽകി. ശിഹാബ്.കെ.കെ സ്വാഗതവും ഷബീർ മുഹമ്മദ് നന്ദിയും പറഞ്ഞു.


തുടർന്ന്എടപ്പാൾ ബാപ്പുവിന്‍റെ നേതൃത്വത്തിൽ റിയാലിറ്റിഷോ പ്രതിഭകൾ അണിനിരന്ന കലാവിരുന്നും അരങ്ങേറി.സൈനുൽ ആബിദ് തങ്ങൾ, മുസ് സമ്മിൽ.എം, സുനീർ, ഹബീബ്, സന്ദീപ്കൃഷ്ണ, അലി.എ.വി, അനീഷ്,അലിഹസൻ, ആഷിഖ്, റഷീദ്ഹാജി, ഷാനവാസ്, അബ്ദുൽ ജലാൽ, ശബീർ ഈശ്വരമംഗലം, അബ്ദുൾ ലത്തീഫ്കടവനാട്, കബീർ യുകെ, ജിഷാർ, ഇബ്രാഹിം.സി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.