രണ്ട് മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി
Wednesday, October 15, 2025 6:40 PM IST
അമരാവതി: ആന്ധ്രാപ്രദേശിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി. ഡോ. ബി.ആർ. അംബേദ്കർ കൊണസീമ ജില്ലയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം.
പി. കാമരാജു(35)ആണ് മക്കളെ കൊന്നതിന്ശേഷം തൂങ്ങി മരിച്ചത്. കാമരാജുവിനെ ചിലയാളുകൾ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് സൂപ്രണ്ട് രാഹുൽ മീണ പറഞ്ഞു. ഇയാളുടെ ഭാര്യ ആറ് വർഷം മുമ്പ് ജീവനൊടുക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.