കുവൈത്തിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന്
Friday, December 7, 2018 10:17 PM IST
കുവൈത്ത്: അബാസിയ വിശുദ്ധ ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതാംഗങ്ങളുടെ ആഭിമുഖ്യത്തിൽ അദ്ഭുത പ്രവർത്തകനും തിരുസഭയുടെ
ആദ്യ രക്ത സാക്ഷിയുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന് (വെള്ളി) നടക്കും.

രാവിലെ 9.30 ന് അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജയിംസ് പോങ്ങാനായിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു തിരുനാൾ സന്ദേശം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും. ആഘോഷങ്ങളുടെ തല്‍സമയം സംപ്രേഷണം ക്‌നാനായവോയ്‌സില്‍ ലഭ്യമാണ്.

തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.