വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം; ബംഗ്ലാദേശിന് മിന്നും ജയം
Saturday, October 18, 2025 8:39 PM IST
ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് മിന്നും ജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 74 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 208 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 133 റൺസിൽ ഓൾഔട്ടായി. 44 റൺസെടുത്ത ബ്രാണ്ടൻ കിംഗിനും 27 അലിക്ക് അത്തനാസെക്കും മാത്രമാണ് വിൻഡീൻസ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹോസെ്ൻ ആറ് വിക്കറ്റുകൾ വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും തൻവീർ ഇസ്ലാമും മെഹ്ദി ഹസൻ മിറാസും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 207 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. തൗഹിദ് ഹൃദോയ്യുടെ അർധ സെഞ്ചുറിയുടെയും മഹിദുൽ ഇസ്ലാം അൻകോണിന്റെയും ഷാന്റോയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബംഗ്ലാദേശ് 207 റൺസെടുത്തത്.
തൗഹിദ് 51 റൺസും മഹിദുൽ 46 റൺസും ഷാന്റൊ 32 റൺസുമാണെടുത്തത്. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജയ്ഡൻ സീയെൽസ് മൂന്ന് വിക്കറ്റെടുത്തു. റോസ്റ്റൻ ചെയ്സും ജസ്റ്റിൻ ഗ്രീവ്സും രണ്ട് വിക്കറ്റ് വീതവും റൊമാരിയോ ഷെപ്പേഡും ഖാറി പിയറിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
റിഷാദ് ഹോസെയ്ൻ ആണ് മത്സരത്തിലെ താരം. ചൊവ്വാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.