ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവക്ക് സ്വീകരണം നല്‍കി
Saturday, December 8, 2018 5:18 PM IST
അഹമ്മദി: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവക്ക് അഹമ്മദി സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയിൽ സ്വീകരണം നൽകി. കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് കുവൈത്ത് ഓർത്തഡോക്സ് മഹാസമ്മേളനത്തിന് എത്തിയതാണ് അദ്ദേഹം.

കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഓർത്തഡോക്സ് സഭ നടപ്പാക്കുന്ന പ്രളയ ദുരിതാശ്വാസ പദ്ധതിയിലേക്ക് പഴയ പള്ളി ഇടവക സമാഹരിക്കുന്ന തുകയുടെ ആദ്യഗഡു ഇടവക ട്രസ്റ്റി കാതോലിക്ക ബാവക്ക് കൈമാറി.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഇടവക വികാരി ഫാ. അനിൽ കെ. വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി ഇലഞ്ഞിക്കൽ, ഇടവക ട്രസ്റ്റി രാജു ദാനിയേൽ, സെക്രട്ടറി അനു പാടത്തറ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ