സബാഹിയ്യയിൽ വിശുദ്ധ ഖുർആൻ പഠന സംഗമം മാർച്ച് 22 ന്
Thursday, March 21, 2019 6:58 PM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കേന്ദ്ര ഖുർആൻ ലേണിംഗ് സ്കൂൾ വിംഗ് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ പഠന സംഗമം മാർച്ച് 22 ന് (വെള്ളി) നടക്കും. സബാഹിയ്യ ദാറുൽ ഖുർആനിൽ ഉച്ചകഴിഞ്ഞ് 1.15 മുതൽ 3.30 വരെയാണ് പരിപാടി.

ഖുർആൻ ഭീതിയുടെ കാരണങ്ങളും പ്രതിഫലനങ്ങളും ഖുർആൻ വിശിഷ്ട ഗുണങ്ങൾ എന്നീ വിഷയങ്ങളിൽ മുഹമ്മദ് അരിപ്ര, സയിദ് അബ്ദുറഹിമാന് എന്നിവർ ക്ലാസുകളെടുക്കും.

സ്ത്രീകൾക്ക് പ്രത്യേക സോകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക് : 99060684, 97562375.

റിപ്പോർട്ട്: സലിം കോട്ടയിൽ