കല അനുസ്മരണ സമ്മേളനം : പിഎൻ ഗോപീകൃഷ്ണൻ മുഖ്യാതിഥി
Saturday, March 23, 2019 5:24 PM IST
കുവൈത്ത് സിറ്റി: ജനകീയ നേതാക്കളായ ഇഎംഎസ്, എകെജി, വിമോചന ദൈവശാസ്ത്രത്തിന്‍റെ വക്താവ് ബിഷപ് പൗലോസ് മാർ പൗലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 29-ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കുവൈത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക്: അബാസിയ 97910261, ഫഹാഹീൽ 67059835, സാൽമിയ 50855101 , അബു ഹലീഫ 97683397.

റിപ്പോർട്ട്: സലിം കോട്ടയിൽ