ഗാര്‍ഹിക തൊഴിലാളിയുടെ മരണം; ഫിലിപ്പീന്‍സ് നടപടി ശക്തമാക്കുന്നു
Monday, May 20, 2019 7:30 PM IST
കുവൈത്ത് സിറ്റി : കുവൈത്തിൽ ഫിലിപ്പീനോ തൊഴിലാളി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് (48) മരണപ്പെട്ടത്. വിഷയം കൈകാര്യം ചെയ്യുവാന്‍ വേണ്ടി ഫിലിപ്പീൻസ് എംബസി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംബസി ഷർഷെ ദഫേ മുഹമ്മദ് നൂർദീൻ പെൻഡോസിന അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഒരു ഫിലിപ്പീനോ ഗാർഹികത്തൊഴിലാളിയുടെ മൃതദേഹം ഫ്രീസറില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവൻ തൊഴിലാളികളോടും കുവൈത്തിൽനിന്ന് മടങ്ങാൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ദുതെർത് ആഹ്വനം ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും റിക്രൂട്ട്മെന്‍റ് കരാർ ഒപ്പിടുകയും ചെയ്തു.

കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനോകൾ.

റിപ്പോർട്ട്: സലിം കോട്ടയിൽ