"മംഗലാപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ ജീവന് സുരക്ഷാ ഉറപ്പാക്കണം'
Wednesday, July 3, 2019 6:03 PM IST
ദുബായ്: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിംഗിനിടെ റൺവെയിൽ നിന്നും തെന്നി മാറിയുണ്ടായ അപകടം പ്രവാസികളായ യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ നേതൃ യോഗം അഭിപ്രായപ്പെട്ടു.

ഒൻപത് വർഷം മുമ്പ് 158 പേരുടെ ജീവൻ നഷ്ട്ടപ്പെട്ട വിമാന അപടകത്തിന്‍റെ വേദനിക്കുന്ന ഓർമയിൽ നിന്നും ഇന്നും ജനങ്ങൾ മുക്തരായിട്ടില്ല. സമാനമായ അപകടം തന്നെയാണ് കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയുടെ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവായത്.

യാത്രക്കാരുടെ ജീവന് സുരക്ഷാ നൽകേണ്ട ഉത്തരവാദിത്വം എയർപോർട്ട് അധികൃതർക്കും വിമാന കമ്പനിക്കുമാണ്. വിമാനത്താവളത്തിലെ അസൗകര്യങ്ങളോ, വിമാനത്തിന്‍റെ സാങ്കേതിക പ്രശ്നങ്ങളോ, വിമാന ജീവനക്കാരുടെ ജോലിയിലെ പരിശീലനക്കുറവോ ഒന്നും യാത്രക്കാരുടെ ഭാഗത്ത് നിന്നും പരിഹരിക്കേണ്ട കാര്യങ്ങളല്ല. റൺവേ വികസിപ്പിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കേണ്ടത് സർക്കാരാണ്. സീസണുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കും സർക്കാർ ആവശ്യപ്പെടുന്ന നികുതിയും നൽകി യാത്ര ചെയ്യുന്ന പ്രവാസികളുടെ ജീവന് സുരക്ഷ നൽകേണ്ട പൂർണ ഉത്തരവാദിത്വം സർക്കാരിനും വിമാന കമ്പനികൾക്കുമുണ്ട്. അധികൃതരുടെ ജാഗ്രത കുറവ് മൂലം ക്ഷണിച്ച് വരുത്തുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കുവാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .


പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടിയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗം സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്‍റ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം ആശംസിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി , സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ. മുൻ വൈസ് പ്രസിഡന്‍റ് ഹസൈനാർ തോട്ടുംഭാഗം, ജില്ലാ ഓർഗ: സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, സി.എച്ച് നൂറുദ്ധീൻ കാഞ്ഞങ്ങാട്,റഷീദ് ഹാജി കല്ലിങ്കാൽ ,കെ പി അബ്ബാസ് കളനാട് . യൂസുഫ് മുക്കൂട്, ഇ.ബി അഹമ്മദ്, ഫൈസൽ മുഹ്സിൻ, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ,ഹനീഫ് ബാവ , ഡോ. ഇസ്മായിൽ, പി.ഡി നൂറുദ്ദീൻ. ശബീർ കിഴൂർ, ഷാജഹാൻ കാഞ്ഞങ്ങാട് , ശബീർ കൈതക്കാട്
ഖാലിദ് പാലക്കി, സിദ്ധിഖ് ചൗക്കി, ശിഹാബ് പാണത്തൂർ ഷംസുദ്ദിൻ,റഷീദ് അവയിൽ, ഇബ്രാഹിം ബെരികെ, ഷാഫി ചെർക്കള, സഫ് വാൻ അണങ്കൂർ, അബ്ദുള്ള, ബെളിഞ്ച , സുലൈമാൻ എ ജി, സുബൈർ അബ്ദുള്ള, ഷംസുദ്ദീൻ കാഞ്ഞങ്ങാട്, മുനീർ ബെരിക, യൂസുഫ് ഷേണി , സുബൈർ കെ.എം.കെ എന്നിവർ സംസാരിച്ചു.അബ്ദുറഹ്മാൻ ബീച്ചാരക്കടവ് നന്ദി പറഞ്ഞു.