കരമന മാഹീൻ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
Friday, July 5, 2019 8:05 PM IST
കുവൈത്ത് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ് ലീം ലീഗ് തിരുവനന്തപുരം ജില്ല സെക്രട്ടറിയും തിരുവനന്തപുരം സി.എച്ച്. സെന്റർ വൈസ് പ്രസിഡൻറും ലീഗിന്റെ വിവിധ മേഖലകളിലും കർമ്മ നിരതനായിരുന്ന കരമന മാഹീൻ ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തിലെ കെഎംസിസി ഓഫീസിൽ നടന്ന യോഗം കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. ആലംങ്കോട് നസീർ ഖാൻ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്‍റ് ഹാരീസ് വള്ളിയോത്ത്,സെക്രട്ടറി എഞ്ചി.മുഷ്താഖ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൂടാൽ, വയനാട് ജില്ലാ പ്രസിഡന്‍റ് അബ്ദുൾ ഗഫൂർ, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, വേങ്ങര മണ്ഡലം പ്രസിഡന്‍റ് അജ്മൽ വേങ്ങര തുടങ്ങിയവർ അനുശോചിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ട്രഷറർ നവാസ് മുസ് ലിയാർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ