ആറന്മുള വള്ളസദ്യ വിവാദം ആസൂത്രിതമെന്ന് മന്ത്രി വാസവൻ
Wednesday, October 15, 2025 11:46 PM IST
കോട്ടയം: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം ആസൂത്രിതമാണെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും ഒരു ആചാര ലംഘനവും നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആറന്മുള ക്ഷേത്രത്തിൽ പോയി 31 ദിവസത്തിന് ശേഷമാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ സദ്യ കഴിക്കണമെന്ന് നിർദ്ദേശിച്ചു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. തനിക്കൊപ്പം മന്ത്രി പി.പ്രസാദും ഉണ്ടായിരുന്നുവെന്നും എല്ലാവരും സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞ് കത്ത് വന്നതിന്റെ പിന്നിൽ ആസൂത്രിത നീക്കമുണ്ട്.ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോർഡിന് തന്ത്രി കത്ത് നൽകിയിരുന്നുവെന്നും പരിഹാരക്രിയ ചെയ്യണമെന്നാണ് നിർദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.