തൊ​ഴി​ല്‍ പ്ര​ശ്​​നത്തിൽ കുടുങ്ങിയ മ​ല​യാ​ളി​ക​ള്‍ നാ​ട്ടി​ലേ​ക്ക്
Saturday, July 13, 2019 3:38 PM IST
കുവൈത്ത് സിറ്റി : തൊ​ഴി​ല്‍​പ്ര​ശ്​​ന​ത്തെ തു​ട​ര്‍ന്നു ബുദ്ധിമുട്ടിലായ 12 മ​ല​യാ​ളി​ക​ള്‍ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ നാട്ടിലേക്ക് മടങ്ങുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നു തൊഴിൽ വകുപ്പിൽ പ​രാ​തി ന​ല്‍​കു​ക​യും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​നു​കൂ​ല വി​ധി ഉ​ണ്ടാ​വു​ക​യും ചെയ്തതിനെതുടർന്നാണ് നടപടി.

വിഷയത്തിൽ ഇടപെട്ട സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ കെ.കെഎംഎ മാ​ഗ്​​ന​റ്റ്​ വോളന്‍റിയര്‍ ബ​ഷീ​ര്‍ ഉ​ദി​നൂ​ര്‍, യൂ​ത്ത്​ ഇ​ന്ത്യ കു​വൈ​ത്ത്​ പ്ര​തി​നി​ധി ന​സീ​ര്‍ പാ​ല​ക്കാ​ട്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ മു​നീ​ര്‍ അ​ഹ്​​മ​ദ്, നി​ജാ​സ്​ കാ​സിം എ​ന്നി​വ​ര്‍​ക്കെ​തി​രെ മ​ല​യാ​ളി ഏ​ജ​ന്‍റ് ഏ​ബ്ര​ഹാം ഫി​ലി​പ്പ് കേ​സ്​ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ത​ള്ളി​പ്പോ​യി. ചെ​റി​യ ശന്പളത്തിന് ജോ​ലി ​ചെ​യ്​​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ശന്പള കുടിശികയും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​തെ​യാ​ണ്​ പി​ടി​ച്ചു​വച്ച പാ​സ്​​പോ​ര്‍​ട്ട്​ തി​രി​കെ ല​ഭി​ച്ച​പ്പോ​ള്‍ നാ​ട്ടി​ലേ​ക്കു​ മടങ്ങുന്നത്.

ഫ​ഹാ​ഹീ​ല്‍ കേ​ന്ദ്ര​മാ​യ സ്വ​കാ​ര്യ ട്രാ​ന്‍​സ്​​പോ​ര്‍​ട്ടിംഗ് കന്പനിയിൽ ഡ്രൈ​വ​ര്‍​മാ​രാ​യി​രു​ന്ന ഇ​വ​ര്‍​ക്ക്​ 120 ദീ​നാ​റാ​യി​രു​ന്നു ശന്പളം പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തു​ത​ന്നെ പൂ​ര്‍​ണ​മാ​യി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ഏ​ജ​ന്‍റിന്​ 60,000 മു​ത​ല്‍ 70,000 രൂ​പ വ​രെ കൊ​ടു​ത്താ​ണ് ഇ​വ​ര്‍ നാ​ട്ടി​ല്‍​നി​ന്ന് വ​ന്ന​ത്.

റിപ്പോർട്ട്: സലിം കോട്ടയിൽ