ഫുജൈറയില്‍ യുപിഎഫ് സമ്മേളനം
Sunday, July 14, 2019 4:56 PM IST
ഫുജൈറ: ഫുജൈറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎഇ കിഴക്കന്‍ തീരമേഖലയില്‍പെട്ട ഫുജൈറ,ദിബ്ബ, ഖോര്‍ഫക്കാന്‍, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റല്‍ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേണ്‍ റീജിയണ്‍ യോഗം ഫുജൈറ ഗിഹോണ്‍ ഐപിസി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തി.

റവ. ഡോ. എം. വി സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്‌ളസ് ജോസഫ് ആമുഖപ്രസംഗവും റവ. ഡോ. എം. വി സൈമണ്‍ വചനശ്രുശ്രുഷയും നടത്തി . വേനലവധിക്കാലത്തു കുട്ടികള്‍ക്കായി വിബിഎസ് , നവംബറില്‍ യുപിഎഫ് വാര്‍ഷിക കണ്‍വെന്‍ഷന്‍ എന്നിവ നടത്താന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പാ. രാജേഷ് വക്കം (സെക്രട്ടറി), ബ്ര. ലാലു പോള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

യു.പിഎഫ് പ്രസിഡന്റ് പാ. ജെയിംസ് കെ. ഈപ്പന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ പാ. തോമസുകുട്ടി, പാ. ഷാജി അലക്‌സാണ്ടര്‍, പാ. രാജേഷ് വക്കം, പാ. ജെന്‍സണ്‍, മോനച്ചന്‍ വര്‍ഗ്ഗീസ്, വിനയന്‍, ലാലു പോള്‍ , വില്‍സണ്‍ തോമസ് , സാബു പാണ്ടനാട് , സാജു തോമസ് , ഷിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.