രാജ്യത്ത് ആവശ്യമായ ഭക്ഷ്യശേഖരം ഉണ്ടെന്ന് അധികൃതർ
Monday, July 15, 2019 7:21 PM IST
കുവൈത്ത് സിറ്റി: സംഘർഷ സാധ്യതയുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത് ഒമ്പത് മാസത്തെ ഭക്ഷ്യശേഖരം കരുതിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

വിവിധ മന്ത്രാലയങ്ങൾ സഹകരിച്ചുള്ള സമിതിയാണ് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിനുള്ള മരുന്നും ജലവും രാജ്യത്തിന്‍റെ കരുതൽ ശേഖരത്തിലുണ്ട്.

സംഘർഷം മേഖലയിലേക്ക് വ്യാപിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളുവാനും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും അധികൃതർ നിർദ്ദേശം നൽകിയതായും പത്രം റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ