ഒ എന്‍ സിപി കുവൈറ്റ് ക്വിറ്റ് ഇന്ത്യ ദിനാചരണം
Sunday, August 11, 2019 12:51 PM IST
കുവൈറ്റ് : ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി 'ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ , വര്‍ശീയതക്കെതിരെ ' എന്ന ആശയമുയര്‍ത്തി ,ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഐഎസിസി ഹാളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍സി ി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. ആനുകാലിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയ, ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സംഘടനാംഗങ്ങള്‍ തീരുമാനമെടുത്തു. ഒഎന്‍സിപി ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂരജ് പോണത്ത് നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ,ജോഫി ജോണ്‍, എന്നിവര്‍ക്കൊപ്പം ബിന്‍ ശ്രീനിവാസന്‍, മാക്‌സ് വെല്‍ ഡിക്രൂസ് , രവി മനയത്ത്, മാത്യു വാലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍