കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
Sunday, August 11, 2019 12:53 PM IST
കുവൈറ്റ് സിറ്റി :കുവൈറ്റില്‍ മലയാളി യുവാവ് നിര്യാതനായി. പാലക്കാട് കോട്ടായി കണ്ടത്തൊടി വീട്ടില്‍ ഹനീഫ (49) യാണു ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചെസ്റ്റ് ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തി സുഖം പ്രാപിച്ചു വരികയായിരുന്നു.

അതിനിടയില്‍ ശ്വാസ തടസം നേരിട്ടതിനാല്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയോടെയാണു മരണം സംഭവിച്ചത്. ഭാര്യ ഫാത്വിമ. മക്കള്‍: നബീല്‍, സുഹാന ,സുമയ്യ. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതാണ്.