സിവില്‍ ഐഡി വിതരണം നിര്‍ത്തിവച്ചു
Tuesday, August 13, 2019 7:34 PM IST
കുവൈത്ത് സിറ്റി : സിസ്റ്റം നവീകരണത്തിന്‍റെ ഭാഗമായി സിവില്‍ ഐഡി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു.

പുതിയ കുട്ടികളുടെ രജിസ്റ്റേഷന്‍, സ്വദേശികളുടെയും വിദേശികളുടെയും പുതുക്കല്‍ , പേര് പുതുക്കല്‍ തുടങ്ങിയ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. പാസ്പോര്‍ട്ടില്‍ താമസരേഖ പതിക്കുന്നത് നിര്‍ത്തലാക്കി ഈയ്യടുത്താണ് രാജ്യത്തിന് പുറത്ത് പോകുന്നതിനും അകത്തേക്ക് പ്രവേശിക്കുന്നതിനും സിവില്‍ ഐഡി നിര്‍ബന്ധിമാക്കിയത്. അടുത്ത ആഴ്ച്ചയോടുകൂടി സിവില്‍ ഐഡി വിതരണം സാധാരണനിലയിലാകുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ