സുജിലാലിന്‍റെ കുടുംബ സഹായ ഫണ്ട് കൈമാറി
Wednesday, August 14, 2019 10:14 PM IST
ദമാം: നവോദയ സെക്കൻഡ് സനയ്യ (2 nd ഇൻഡസ്ട്രിയൽ സിറ്റി) തസ് ലിയ യൂണിറ്റ് അംഗമായിരിക്കെ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സുജിലാലിന്‍റെ കുടുംബ സഹായ ഫണ്ട് തിരുവനന്തപുരത്തെ തിരുവല്ലത്തു നടന്ന ചടങ്ങിൽ സിഐടിയു കോവളം എര്യാ സെക്രട്ടറി എ.ജെ. സുക്കോർണോ സുജിലാലിന്‍റെ ഭാര്യ അനിലക്ക് കൈമാറി.

ചടങ്ങിൽ CWFI ജില്ലാ സെക്രട്ടറി K.C കൃഷ്ണൻകുട്ടി, സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. സനൽ, വെസ്റ്റ് ലോക്കൽ സെക്രട്ടറി നടേശൻ, നവോദയ സെക്കൻഡ് സനയ്യ ഏര്യ മുൻ വൈസ് പ്രസിഡന്‍റും പ്രവാസി സംഘം ചവറ ഏര്യാ സെക്രട്ടറിയുമായ വൈ. ബാബു എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം