ജ​മ്മു: സം​സ്ഥാ​ന​പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​മ്മു കാ​ഷ്മീ​രി​ലെ ല​ഡാ​ക്കി​ൽ ലേ ​ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 24 നാ​ണു നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ 80 ലേ​റെ ആ​ളു​ക​ൾ‌​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. 22 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഘ​ർ​ഷ​ത്തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ല​ഡാ​ക്കി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം സോ​ന​ത്തെ ജോ​ധ്പു​ർ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.