കുവൈത്തിൽ ഇന്ത്യന്‍ വനിതകളെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമം
Friday, August 16, 2019 8:25 PM IST
കുവൈത്ത്‌ സിറ്റി : സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപെടുത്താൻ ശ്രമം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് അഞ്ച് ഇന്ത്യന്‍ വനിതകളെ വ്യാജ സുരക്ഷാ പരിശോധനയുടെ പേരില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമമുണ്ടായത്.

ടാക്സി കാറില്‍ പോവുകയായിരുന്ന സ്ത്രീകളെ വഴിയില്‍ തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന താമസ രേഖ ആവശ്യപ്പെടുകയും തുടര്‍ന്ന് അയാളുടെ വണ്ടിയില്‍ കയറ്റി വഫ്രയിലെ ഫാം ഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു.

സ്ത്രീകള്‍ ബഹളം വച്ച് ഫാം ഹസിൽ നിന്ന് ഓടി രക്ഷപ്പെടുകയും വഴി യാത്രക്കാരുടെ സഹായത്താൽ പോലീസ്‌ സ്റ്റേഷനിൽ പരാതി നല്‍കുകയുമായിരുന്നു.


വനിതകളുടെ പരാതിയിൽ തട്ടികൊണ്ടു പോകൽ , മാനഭഗപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ്‌ കേസ്‌ റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പോലിസ് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ