രണ്ടാം ബാച്ച് പിഎസ് സി പരിശീലനത്തിന് തുടക്കമായി
Saturday, August 24, 2019 4:07 PM IST
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന രണ്ടാം ബാച്ച് പിഎസ് സി പരിശീലന ക്ലാസ് പ്രസിഡന്‍റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡി ക്ലർക്ക് വേരിയസ് ഡിപ്പാർട്ട്മെന്‍റ് തസ്തികകളിലേക്കാണ് പരിശീലനം. 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

പരിശീലകനും ലൈബ്രേറിയനുമായ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറല്‍ സെക്രട്ടറി പി.കെ. ജയരാജൻ സ്വാഗതം ആശംസിച്ചു. ആക്ടിംഗ് വൈസ് പ്രസിഡന്‍റ് അബ്ദുൾ അസീസ് മൊയ്തീനും സമാജം ഭാരവാഹികളും പ്രസംഗിച്ചു. സമാജം ട്രഷറര്‍ അബുദുള്‍ ഖാദര്‍ തിരുവത്ര നന്ദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള