കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു
Tuesday, September 10, 2019 9:38 PM IST
ദിബ്ബ : കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ ഈദ്, ഓണം ആഘോഷത്തിന്‍റെ ഭാഗമായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു കൈരളി ഓഫീസിൽ നടന്ന മത്സരത്തിൽ അക്തറുന്നീസയും ഇസ്രത്ത് ബീഗവും ഒന്നാം സ്ഥാനം പങ്കിട്ടു.

ഷൈമ രണ്ടാം സ്ഥാനവും അസ്മ മുസ്തഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കൈരളിയുടെ സമ്മാനവും പങ്കെടുത്ത എല്ലാവർക്കും കൈരളിയുടെ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വേദിയിൽ കൈരളി ദിബ്ബ യൂണിറ്റ് വനിതാ വിഭാഗവും കുട്ടികളും അവതരിപ്പിച്ച ഒപ്പനയും അരങ്ങേറി.തുടർന്നു കുട്ടികൾക്ക് സമ്മർ ക്യാമ്പ് രണ്ടാം കളിയരങ്ങ് സംഘടിപ്പിച്ചു. ജ്യോതിഷ് കുട്ടികൾക്കായി ചിത്ര രചനാ ക്ലാസെടുത്തു.

മലയാളം മിഷന്‍റെ ഭാഗമായി കുട്ടികൾക്ക് സാബു ഔസേപ്പ്, രതീഷ് എന്നിവരും ക്ലാസെടുത്തു.
ക്യാമ്പിൽ 30തോളം കുട്ടികൾ പങ്കെടുത്തു.സെപ്റ്റംബർ 13ന് വൈകുന്നേരം 5 ന് കൈരളി ദിബ്ബയും ദിബ്ബ ലുലുവും സംയുക്തമായി ലുലുവിൽ പൂക്കള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.