പഠന സംഗമം 13 ന്
Thursday, September 12, 2019 7:07 PM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജലീബ് ഏരിയ "പരീക്ഷണങ്ങള്‍, വെല്ലുവിളികള്‍ പ്രതീക്ഷയും പരിഹാരവും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പഠന സംഗമം സെപ്റ്റംബർ 13 ന് (വെള്ളി) വൈകുന്നേരം 7ന് ജലീബ് ഐഐസി ഹാളില്‍ നടക്കും.

യുവ പണ്ഡിതനും വാഗ്മിയുമായ സയിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ക്ലാസിനും സംശയ നിവാരണത്തിനും നേതൃത്വം നല്‍കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. രാത്രി ഭക്ഷണം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 66543029, 66149420.

റിപ്പോർട്ട്: സലിം കോട്ടയിൽ