കാരുണ്യത്തിന്‍റെ കൈ നീട്ടം "ദവ' പദ്ധതി പ്രഖ്യാപനമായി
Thursday, September 12, 2019 9:07 PM IST
ദുബായ്: കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്‍റെ കൈ നീട്ടം "ദവ' പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനം യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര നിർവഹിച്ചു.

മുനിസിപ്പൽ കെഎംസിസി പ്രസിഡന്‍റ് ഹാരിസ് ബ്രദേർസ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ പ്രദേശത്തെ നിർധനരും മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരുമായവർക്ക് മാസം 500 രൂപയുടെ മരുന്നുകൾ വാങ്ങിച്ചു നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ട് തവണകളായി മുസ് ലിം ലീഗ് കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പദ്ധതി നടന്നു വരുന്നു.കേരള പിറവി ദിനമായ നവംമ്പർ ഒന്നിന് മൂന്നാം ഘട്ടത്തിന് തുടക്കമാകും.

മുസ്ലിം ലീഗ് കാസർഗോഡ് മുൻസിപ്പൽ പ്രസിഡന്‍റ് അഡ്വ. വി.എം മുനീർ മുഖ്യാതിഥിയായിരുന്നു.
കെഎംസിസി മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹസൈനാർ തോട്ടും ഭാഗം, ദുബായ് കെഎംസിസി മണ്ഡലം ജില്ലാ ഉപാധ്യക്ഷൻ സലിം ചേരങ്കൈ, സുബൈർ അബ്ദുല്ല, സഫ്‌വാൻ അണങ്കൂർ, സിനാൻ തോട്ടാൻ, ശിഹാബുദ്ദീൻ നായന്മാര്മൂല, സുഹൈർ യഹ്യ തളങ്കര, കാമിൽ ബാങ്കോട്,ഫിറോസ് അടുക്കത്ത്ബയൽ, ശരീഫ് തുരത്തി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ ഊദ് നന്ദിയും പറഞ്ഞു.