ഹസന്‍ മുക്കുന്നോത്തിന് ദുബായ് കെഎംസിസിയുടെ സ്നേഹോപഹാര സമർപ്പണം സെപ്റ്റംബർ 16 ന്
Saturday, September 14, 2019 4:39 PM IST
ദുബായ്: പതിനാറു ദിവസം മാത്രം പ്രായമായ കുട്ടിയുമായി മംഗലാപുരം ഫാ. മുള്ളേഴ്സ് ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് വെറും അഞ്ചര മണിക്കൂറുകള്‍ കൊണ്ട് വെന്‍റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ മുക്കുന്നോത്ത് ഹസനെ ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്നേഹോപഹാരവും പാരിതോഷികവും നല്‍കി ആദരിക്കുന്നു.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു കുരുന്നു ജീവനെ കാക്കാനുള്ള വ്യഗ്രതയും ജാഗ്രതയുമാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് പ്രചോദനം. ആത്മധൈര്യവും നിശ്ചയദാര്‍ഡ്യവുമാണ് റിക്കാർഡ് വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. ഉറവ വറ്റാത്ത ഇത്തരം നന്മകള്‍ കാണുന്പോൾ നമ്മുടെ നാടിനേയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് പ്രവാസലോകം.

സെപ്റ്റംബർ 16 ന് (തിങ്കൾ) വൈകുന്നേരം 4 ന് മേൽപറമ്പ് ചെമ്മനാട് പഞ്ചായത്ത് മുസ് ലിം ലീഗ് ഓഫീസിൽ സംഘടിപ്പിക്കുന്ന പരിവാടിയിൽ മുസ് ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് കെഎംസിസി നേതാക്കൾ പങ്കെടുക്കും.

ആധുനീക സൗകര്യങ്ങള്‍ അടക്കമുള്ള മെഡിക്കല്‍ കോളജുകളോ,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളോ ഇല്ലാത്ത ഏക ജില്ലയായ കാസർഗോഡ് ഇത്തരം നന്‍മ നിറഞ്ഞ ഒരു കൂട്ടം ആളുകളും ചാരിറ്റി സംഘടനകളും പ്രവര്‍ത്തകരും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആദരവും അഭിവാദ്യങ്ങളും നേരുന്നുവെന്ന് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ് ,ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ,സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്,റഷീദ് ഹാജി കല്ലിങ്കൽ,എൻ.സി.മുഹമ്മദ്,അബ്ദുൽ റഹ്മാൻ ബീച്ചാരക്കടവ്, അഡ്വ.ഇബ്രാഹിം ഖലീൽ, സലീം ചേരങ്കൈ,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട്,സെക്രട്ടറിമാരായ ഹസൈനാർ ബീജന്തടുക്ക, ഷരീഫ് പൈക്ക,സലാം തട്ടാൻചേരി, അബാസ് കളനാട്, ഫൈസൽ മുഹ്സിൻ,ഹാഷിം പടിഞ്ഞാർ, അഷ്‌റഫ് പാവൂർ തുടങ്ങിയവർ അറിയിച്ചു.