കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചർച്ച് ഇടവകദിനം ആഘോഷിച്ചു
Saturday, September 14, 2019 4:54 PM IST
കുവൈത്ത് സിറ്റി : സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്
ഇടവകയുടെ 54ാം വാർഷികം സെപ്റ്റംബർ 13 ന് എൻഇസികെ യിലെ സൗത്ത് ടെന്‍റിൽ ആഘോഷിച്ചു .

വികാരി റവ. ജോൺ മാത്യു അധ്യക്ഷ്യത വഹിച്ചു. ഇടവക യൂത്ത് യൂണിയൻ സെക്രട്ടറി റിനിൽ ടി . മാത്യുവിന്‍റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി റോയ് ഉമ്മൻ സ്വാഗതം ആശംസിച്ചു. ഇടവക ദിന സ്തോത്ര ആരാധനക്ക് റവ. ജോൺ മാത്യു നേതൃത്വം
നൽകി. പ്രതിനിധി സഭ അംഗം ജോർജ് വർഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു .
വൈസ് പ്രസിഡന്‍റ് എ. ജി ചെറിയാൻ സഭ പ്രെസിഡിങ് ബിഷപ് മോസ്റ്റ് . റവ .
തോമസ് എബ്രഹാം , സഭ പ്രതിനിധി സഭ അധ്യക്ഷൻ ബിഷപ്പ് റവ .
എബ്രഹാം ചാക്കോ എന്നിവരുടെ ആശംസകൾ സമ്മേളനത്തിൽ വായിച്ചു .

ജീസ് ജോർജ് ചെറിയാൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേത്രത്വം നൽകി . ഇടവക സേവിനി
സമാജം സെക്രട്ടറി ജയ്മോൾ റോയിയുടെ പ്രാർഥനക്കു ശേഷം വികാരി റവ. ജോൺ
മാത്യു സന്ദേശം നൽകി . സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു
സമാപന പ്രാർഥനയും ഇടവക ട്രഷറർ ബിജു സാമുവേൽ നന്ദിയും പറഞ്ഞു.

സിജു അബ്രഹാമിന്‍റെ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 12 നു എൻഇസികെയിലെ കെടിഎംസിസി ഹാളിൽ ധ്യാനയോഗവും സംഘടിപ്പിച്ചു. അഹ്മദി സെന്‍റ് പോൾസ് സിഎസ്ഐ ചർച്ച് വികാരി റവ. ലെവിൻ കോശി സന്ദേശം നൽകി .