സിഎച്ച് സെന്‍ററിന് അഞ്ചു ലക്ഷം രൂപ നല്‍കും
Saturday, October 5, 2019 7:26 PM IST
ദുബായ്: മങ്കട ഗവൺമെന്‍റ് ആശുപത്രി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സിഎച്ച് സെന്‍ററിന്‍റെ ആസ്ഥാന നിര്‍മാണത്തിലേക്ക് ദുബായ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി അഞ്ചു ലക്ഷം രൂപ നല്‍കും.

ദുബായ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മങ്കട സി.എച്ച് സെന്‍റര്‍ ദുബായ് ചാപ്റ്റര്‍ സമാഹരിച്ച തുക ദുബായ് കെ‌എംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മണ്ഡലം ജനറല്‍ കൗൺസിലില്‍ മങ്കട സിഎച്ച് സെന്‍റര്‍ ജനറൽ കണ്‍വീനര്‍ വി.എം അഷ്‌റഫ്‌ വേങ്ങാട്, ദുബായ് കെ‌എംസിസി മലപ്പുറം ജില്ലാ സെക്രട്ടറിയും യുഎഇ കെഎംസിസി മങ്കട മണ്ഡലം ജനറൽ സെക്രട്ടറിയുമായ നിഹ്മതുള്ള മങ്കടക്ക് കൈമാറി.

2013ല്‍ ബഹു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച മങ്കട സി.എച്ച് സെന്‍റെര്‍ നിലവില്‍ മലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് മങ്കട ഗവണ്മെന്‍റ് ഹോസ്പിറ്റല്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തികുന്നത്. മങ്കട സി.എച്ച് സെന്‍റെര്‍ മങ്കട ഹോസ്പിറ്റല്‍ സമീപം വിലക്ക് വാങ്ങിയ 23 സെന്‍റ് സ്ഥലത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആസ്ഥാനത്തിന്‍റെ ശിലാസ്ഥാപനം കഴിഞ്ഞ റംസാനില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിരവഹിച്ചിരുന്നു. പെരിന്തല്‍മണ്ണ മഞ്ചേരി ഹൈവേ റോഡിലുഉള്ള ഏക ഗവണ്മെന്‍റ് ആശുപത്രിയായ മങ്കട ഹോസ്പിറ്റല്‍ ആസ്ഥാനക്കി വരുന്ന മങ്കട സി.എച്ച് സെന്‍റര്‍ ആസ്ഥാനം പാവപെട്ട രോഗികള്‍ക്ക് ഒരു അത്താണിയായിമാറും എന്ന് കൗണ്‍സില് അഭിപ്രായപെട്ടു.

മങ്കട മണ്ഡലം പ്രസിഡന്‍റ് അസീസ്‌ പെങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം നേതാക്കളായ അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, മുഹമ്മദാലി കൂട്ടില്‍,റാഫി കൊളത്തൂര്‍,ബഷീര്‍ വെള്ളില, അന്ജൂം അങ്ങാടിപ്പുറം,പി.കെ അനസ് മങ്കട,അഹമദ് ബാബു കുറുവ,ഷൌകത്ത് മറീന റസ്റ്റോറന്റ്,ഹംസ പുളിക്കതൊടി, സുഹൈര്‍ കുറുവ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജന:സെക്രട്ടറി സലിം വെങ്കിട്ട സ്വാഗതവും വി.എം അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.