തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സംഘടിപ്പിച്ചു‌
Tuesday, October 8, 2019 8:06 PM IST
കുവൈത്ത് സിറ്റി: കേരളത്തിൽ ഒക്ടോബർ 21 ന് നടക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺ‌വൻഷൻ സംഘടിപ്പിച്ചു.

അബാസിയ കല സെന്‍ററിൽ കൺവൻഷൻ മുൻ എംപിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവുമായ ഫ്രാൻസിസ്‌ ജോർജ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്‍റ് ടി.വി.ഹിക്മത്ത് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു സ്വാഗതം ആശംസിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, കേരള അസോസിയേഷന്‍ പ്രതിനിധിയും ലോക കേരള സഭാ അംഗവുമായ ശ്രീംലാല്‍, ഐഎംസി സി ഗ്ലോബല്‍ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, ജനത കൾച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.കെ.നൗഷാദ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ