സി.എച്ച് അനുസ്മരണ സമ്മേളനം
Tuesday, October 8, 2019 8:54 PM IST
കുവൈത്ത് സിറ്റി:കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സിഎച്ച് '-"രാഷ്ട്രീയവും നിലപാടുകളും (1927-1983)" എന്ന വിഷയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ച സമ്മേളനം മുൻ കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസിയുടെ യുവ പ്രസംഗികൻ ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്‍റെ രാഷ്ട്രീയ ജീവിതവും നിലപാടുകളും, മുസ് ലിം ലീഗ് പാർട്ടിയെ പൊതു സമൂഹം ഹൃദയത്തിലേറ്റിയ വിവിധ ചരിത്ര സംഭവങ്ങളിലൂടെ ഇസ്മായിൽ വള്ളിയോത്ത് സദസിനു വിവരിച്ചു. ഒഐസിസി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര, കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ.ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ തുടങ്ങിയവരും സിഎച്ചിനെ അനുസ്മരിച്ചു. വിവിധ ജില്ലാ-മണ്ഡലം നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി മുഷ്താഖ് സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ