തി​രു​വ​ന​ന്ത​പു​രം: കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് 1995 ൽ ​ശി​വ​ഗി​രി​യി​ൽ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും അ​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നെ​ന്നും മ​ഠാ​ധി​പ​തി സ്വാ​മി സ​ച്ചി​ദാ​ന​ന്ദ. അ​ന്ന​ത്തെ സ​ർ​ക്കാ​ർ ശി​വ​ഗി​രി​യെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ജ​യി​ച്ചു വ​ന്ന​വ​ർ ഭ​ര​ണം ഏ​റ്റു​വാ​ങ്ങാ​ൻ എ​ത്തി​യി​ട്ടും ന​ട​ന്നി​ല്ല. അ​നു​ര‍​ഞ്ജ​ന ച​ർ​ച്ച​ക​ൾ പ​ല​തും ന​ട​ത്തി​യി​ട്ടും വി​ജ​യി​ച്ചി​ല്ല. പ​ല ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ന്നു​ണ്ടാ​യി​രു​ന്നു. ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു ചേ​ർ​ന്നു.

ശി​വ​ഗി​രി​ക്ക് ദോ​ഷം വ​രും എ​ന്ന് ക​ണ്ട​പ്പോ​ഴാ​ണ് കോ​ട​തി ഇ​ട​പെ​ട​ലും പോ​ലീ​സ് ന​ട​പ​ടി​യും ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ​യി​ലെ ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യം പ​റ​യാ​നി​ല്ലെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ വ്യ​ക്ത​മാ​ക്കി.