കൊല്ലം ഫെസ്റ്റ് 2019 ആഘോഷിച്ചു
Tuesday, October 8, 2019 9:09 PM IST
അബാസിയ,കുവൈത്ത് : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്‍റെ പതിമൂന്നാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2019 "കൊല്ലം എന്‍റെ ഇല്ലം" എന്ന പേരിൽ നടന്നു.

പ്രസിഡന്‍റ് സലിംരാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, ജോയ് ജോൺ തുരുത്തിക്കര എന്നിവർ സംസാരിച്ചു.

പത്താം തരത്തിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികൾകളെ അനുമോദിച്ചു.മുഖ്യാതിഥി കെമാൽ പാഷയെ രക്ഷാധികാരി ജയിംസ് പൂയപ്പള്ളി പൊന്നാടയും സലിം രാജ് മൊമെന്‍റോയും നൽകി അദരിച്ചു. ഫെസ്റ്റിനു മുന്നോടിയായി നടത്തിയ "എന്‍റെ പ്രവാസ ജീവിതം' എന്ന വിഷയത്തിൽ നടത്തിയ ഉപന്യ സ മത്സരത്തിൽ വിജയികളായ ഡോ. ജിൻസി വർഗീസ് ,രശ്മി രാജീവ് എന്നിവരെയും കുട്ടികൾക്കായി നടത്തിയ ടൈനി റ്റോട് സിൽ വിജയികളായ ആബേൻ തോമസ് ബിജു ,എവിലിൻ മറിയം വർഗീസ് എന്നിവർക്കും സമ്മാനങ്ങൾ നൽകി.

ഫെസ്റ്റിന്‍റെ ഭാഗമായി തയറാക്കിയ സ്മരണിക കൺവീനർമാരായ ബിനിൽ റ്റി.ഡി ,പ്രമീൾ പ്രഭാകറും ചേർന്നു മുഖ്യാതിഥി UB ഗ്രൂപ്പ് CEO മുരളിക്ക് നൽകി പ്രകാശനം ചെയ്തു .ഇന്ത്യൻ എംബസി കൾച്ചറൽ സെക്രട്ടറി അമിതാബ് രൻജൻ , NSH കമ്പനി ഫിനാൻസ് മാനേജർ മനോജ് കുമാർ, മാർത്തോമ ചർച്ച് വികാരി ഫാ. യേശുദാസ്, വനിത വേദി കൺവീനർ റീനി ബിനോയ് എന്നിവരും വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.

ഫെസ്റ്റ് ജനറൽ കൺവീനർ ലാജി ജേക്കബ് സ്വാഗതവും ട്രഷറർ തമ്പിലൂക്കോസ് നന്ദിയും പറഞ്ഞു. സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര ,മാർഗംകളി ,ഒപ്പന എന്നിവയും അഭിജിത്ത് ,കൊല്ലം ,ഹൃദിൻ രവി ,കാവ്യ കൃഷ്ണ ,എന്നിവരുടെ ഗാനമേളയും അബി ചാത്തന്നൂരിന്‍റെ മിമിക്സും പരിപാടികൾക്ക് മിഴിവേകി. പ്രോഗ്രാം കൺവീനർ ജയൻ സദാശിവൻ ,സലിൽ വർമ്മ ,ഡോകടർ സുബു, പ്രശാന്ത് ,സിബി ജോസഫ് ,അബ്ദുൽ വാഹിദ് ,ശിവ പ്രസാദ് ,ലിനി ജയൻ ,നിഷ ദിലീപ് ,ഷാജി ആയൂർ , ശ്രീജിത്ത് ,അലക്സ് കുട്ടി ,റെജി മത്തായി ,ബിജു ജോർജ് എന്നിവരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ