ബഹറിനിൽ മുകേഷ് എംഎൽഎയ്ക്ക് ആദരം
Wednesday, October 9, 2019 9:59 PM IST
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനിൽ എത്തിയ പ്രമുഖ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനു കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മൊമെന്‍റോ നൽകി ആദരിച്ചു.

കൊല്ലം പ്രവാസി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ദേഹത്തിന് വിശദീകരിച്ചു. കൊല്ലം പ്രവാസി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മുകേഷ് എല്ലാ ആശംസകളും നേർന്നു.

എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനു ക്രിസ്റ്റി, കിഷോർ കുമാർ, രാജ് കൃഷ്ണൻ, ബിസ്മി രാജ്, രതിൻ തിലക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.