പ്രളയദുരിതർക്ക് ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ കൈത്താങ്ങ്
Saturday, October 12, 2019 3:59 PM IST
കാസർഗോഡ്: പ്രളയ ദുരിതത്തിലായ കാസർഗോഡ് നഗരസഭയിലെ കൊരക്കോട് വയൽ നിവാസികളുടെ പുന:രധിവാസത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി നൽകുന്ന സഹായം മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് എ.എം.കടവത്ത് വാർഡ് പ്രസിഡന്‍റ് മുഹമ്മദ് വെൽക്കമിന് കൈമാറി.

പുനരധിവാസത്തിന്‍റെ ആദ്യഘട്ടത്തിൽ വെള്ളപ്പൊക്കത്തിൽ നശിച്ച വീട്ടുപകരണങ്ങൾ റിപ്പയർ ചെയ്തു നൽകിയിരുന്നു.രണ്ടാം ഘട്ടത്തിൽ നഷ്ടപ്പെട്ടു പോയ അവശ്യ സാധനങ്ങളാണ് നൽകിയത്.

മുനിസിപ്പൽ പ്രസിഡന്‍റ് വി.എം. മുനീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഹസൻ കുട്ടി പതിക്കുന്നിൽ സ്വാഗതം ആശംസിച്ചു. ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, ബീഫാത്തിമ ഇബ്രാഹിം, നൈമുന്നിസ, ഫർസാന ഷിഹാബ്, മിസിരിയ ഹമീദ്, സിയാന ഹനീഫ്, നസീറ ഇസ്മയിൽ, റഹ്മാൻ പടിഞ്ഞാർ, ലത്തീഫ് കാട്ടു, റഷീദ് ഗസാലി, അനസ് കണ്ടത്തിൽ, അമാനുളള അങ്കാർ, സിദ്ദീഖ് ചക്കര, മുനീർ.കെ.എ, നൗഷാദ്.കെ.യു, യൂസഫ്.യു.കെ, ഹനീഫ് പുലിക്കുന്ന്, ഇബ്രാഹിം, ബഷീർ, അമീർ എന്നിവർ സംബന്ധിച്ചു. കെ.എ. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.