വടംവലി മത്സരത്തില്‍ എറണാകുളം കെഎംസിസി ജേതാക്കള്‍
Sunday, October 13, 2019 3:00 PM IST
ദമാം: കോഴിക്കോട് ജില്ലാ കെഎംസിസി കിഴക്കന്‍ പ്രവിശ്യാ സിഎച്ച് അനുസ്മരണ മഹാസമ്മേളനം കോഴിക്കോടന്‍ ഫെസ്റ്റ് സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല വടംവലി മത്സരത്തില്‍ എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങി ഒന്‍പതോളം ജില്ലാ കെഎംസിസി ടീമുകള്‍ മത്സരിച്ച പ്രാഥമിക റൗണ്ടിനു ശേഷം സെമി ഫൈനലില്‍ കരുത്തരായ മലപ്പുറത്തെയും കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ കോഴിക്കോട് ജില്ലയേയും കീഴ്‌പ്പെടുത്തിയാണ് ജില്ലാ കെഎംസിസി ട്രഷറര്‍ ഷിബു കവലയില്‍ നയിച്ച എറണാകുളം ജില്ലാ കെഎംസിസി ടീം ജേതാക്കളായത്. സിഎച്ച് അനുസ്മരണ മഹാസമ്മേളനത്തിന് അതിഥികളായി എത്തിയ പൊന്നാനി, രാമനാഥപുരം

പാര്‍ലമെന്റ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീര്‍, നവാസ് ഗനി, കോഴിക്കോട് ജില്ല കെഎംസിസി യുടെ സമഗ്ര സേവനത്തിനുള്ള സിഎച്ച് മുഹമ്മദ് കോയ സ്മാരക അവാര്‍ഡ് ജേതാവും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി കെ സുബൈര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഫെസ്റ്റ് സ്വാഗത സംഘം ചെയര്‍മാന്‍ മാമുനി സാറില്‍ നിന്ന് ജില്ലാ കെഎംസിസി ടീം ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി. സൗദി കെഎംസിസി ഓഡിറ്റര്‍ യു എ റഹീം ജുബൈല്‍, കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി ശരീഫ് കൊണ്ടോട്ടി, സംഘാടക സമിതി ഭാരവാഹികളായ ഒ പി ഹബീബ് ബാലുശ്ശേരി, മഹ്മൂദ് പൂക്കാട്, ഫൈസല്‍ കൊടുമ, റഹ്മാന്‍ കാരയാട്, ശിറാഫ് മൂലാട്, എറണാകുളം ജില്ലാ കെഎംസിസി ഭാരവാഹികളായ മുസ്തഫ കമാല്‍ കോതമംഗലം, സിറാജ് ആലുവ, ഷഫീഖ് സലീം ഇലഞ്ഞിക്കായില്‍, സാദിഖ് കാദര്‍ കുട്ടമശേരി, സൈനുദ്ദീന്‍ ചേലക്കുളം, മുഹമ്മദ് ഷാ മുളവൂര്‍, അബ്ദുസ്സലാം കുഴിവേലിപ്പടി, അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി, അന്‍സാര്‍ കോട്ടപ്പടി,
എന്നിവര്‍ പുരസ്‌കാര സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം