ബഹറിൻ ആർഎസ്‌ സിക്ക്‌ പുതിയ നേതൃത്വം
Wednesday, October 16, 2019 3:33 PM IST
മനാമ : റിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) ബഹറിനാഷനൽ കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുള്ള രണ്ടത്താണി (ചെയർമാൻ) അഡ്വ. ഷബീർ അലി (ജനറൽ കൺവീനർ), ഫൈസൽ കൊല്ലം (സംഘടന), ഹബീബ്‌ ഹരിപ്പാട്‌ (ഫിനാൻസ്‌), അഷറഫ്‌ മങ്കര (ഫിറ്റ്നസ്‌), ഷഹീൻ അഴിയൂർ (റിസാല), ജാഫർ പട്ടാമ്പി (വിസ്ഡം), റഷീദ്‌ തെന്നല (കലാലയം), ബഷീർ ക്ലാരി (ട്രയിനിംഗ്‌), ഫൈസൽ അലനല്ലൂർ (സ്റ്റുഡൻസ്‌), ഷിഹബ്‌ പരപ്പ (മീഡിയ) എന്നിവരെ വിവിധ സമിതികളുടെ കൺവീനർമാരായും 17 അംഗ എക്സിക്യൂട്ടീവിനേയും അബ്ദുറഹീം സഖാഫി, വി.പി.കെ മുഹമ്മദ്‌ എന്നിവരെ ജിസി കൗൺസിലേഴ്സായും തെരഞ്ഞെടുത്തു.

ഈസാ ടൗണിൽ നടന്ന നാഷണൽ കൗൺസിൽ ഐസിഎഫ് നാഷണൽ അഡ്മിൻ & പി. ആർ പ്രസിഡന്‍റ് അബ്ദുൽ സലാം മുസിലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഐസിഎഫ്‌ സർവീസ്‌ പ്രസിഡന്‍റ് വി.പി.കെ അബൂബക്കർ ഹാജി, നിസാം മുസ് ലിയാർ കണ്ണൂർ, ആർഎസ്‌സി മുൻ ജനറൽ കൺവീനർ അബ്ദുസമദ്‌ കാക്കടവ്‌, വൈസ്‌ ചെയർമാൻ സുബൈർ മാസ്റ്റർ തിരൂർ, കലാലയം കൺ വീനർ ഷാഫി വെളിയങ്കോട്‌, അഷറഫ്‌ കോട്ടക്കൽ, മൂസാ കരിമ്പിൽ എന്നിവർ സംസാരിച്ചു.

നാഷനൽ കൗൺസിൽ ആർ എസ്‌ സി ഗൾഫ്‌ കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്‌ഹരി (യുഎ ഇ) ഗൾഫ്‌ കൗൺസിൽ എക്‌സികുട്ടീവ്‌ അംഗം അഹ്മദ്‌ ഷെറിൻ (യു എ ഇ) എന്നിവർ കൗൺസിൽ നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

വി.പി.കെ മുഹമ്മദ്‌ (ജനറൽ) അബ്ദുള്ള രണ്ടത്താണി (സംഘടന) നജ്മുദ്ദീൻ (വിസ്ഡം) അബ്ദുറഹീം സഖാഫി (ട്രയിനിംഗ്‌) ഫൈസൽ കൊല്ലം (സ്റ്റുഡൻസ്‌) ഷഹീൻ അഴിയൂർ (റിസാല) അഷറഫ്‌ മങ്കര (ഫിനാൻസ്‌) റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു കൗൺസിലിൽ പഠനങ്ങളും ഗ്രൂപ്പു ചർച്ചകളും പ്രത്യേക സെഷനുകളിലായി നടന്നു. തെരഞ്ഞെടുപ്പു നടപടികൾക്ക് റിട്ടേണിംഗ്‌ ഓഫീസറായി ഷെറിൻ അഹ്മദ്‌ നേതൃത്വം നൽകി.