ഇന്ത്യൻ ഓവർസീസ് ഫോറം ഐഒഎഫ്‌ കിഴക്കൻ മേഖല ബക്രീദ് ഓണരാവ് സൗദി നാഷണൽ ഡേ ആഘോഷിച്ചു
Wednesday, October 16, 2019 5:22 PM IST
ദമാം: ഇന്ത്യൻ ഓവർസീസ് ഫോറം ഐഒഎഫ്‌ കിഴക്കൻ മേഖല ബക്രീദ് ഓണരാവ് , സൗദി നാഷണൽ ഡേ ആഘോഷിച്ചു. ദമാം ക്രിസ്റ്റൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നാസ് വക്കം ബക്രീദ് ആശംസ നേർന്നു. നീന നമ്രതാ ബാലി മഹാത്മാഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു, ജോളി ലോനപ്പൻ സൗദി ദേശീയ ദിനാഘോഷത്തെ കുറിച്ചും ഗോപാലകൃഷ്ണൻ മലയാളികളുടെ ദേശീയോത്സവമായ ഒാണത്തെ കുറിച്ചും സംസാരിച്ചു. ദേശീയ നാരിപുരസ്കാര ജേതാവ് മഞ്ജു മണിക്കുട്ടൻ സാമൂഹ്യ പ്രവർത്തനത്തേയും ഐഒഎഫ്‌ സംഘടനാപരമായി പ്രവാസി ഇന്ത്യൻ സമൂഹത്തിന് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെകുറിച്ചും വിശദീകരിച്ചു.

വിവിധ സ്ഥാപനങ്ങളും സാംസ്കാരിക - സാമൂഹിക സംഘടനകളും പ്രവർത്തകരുമായി യോജിച്ചുകൊണ്ട് ഐഒഎഫ് ഭാരതത്തിന്‍റെ അഭിമാനമായ അന്താരാഷ്ട്ര യോഗാദിനവും പ്രവാസികൾക്കായി സൗജന്യ ഓറൽ കാൻസർ നിർണയ - ബോധവത്കരണ ക്യാമ്പുകളും രക്തപരിശോധനാ ക്യാമ്പുകളും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണ സാധനങ്ങളും ചികിത്സാസഹായങ്ങളും നാട്ടിലെത്തിക്കാനാവശ്യമായ സഹായസഹകരണങ്ങളും ചെയ്യുന്നതിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുവരുന്നു.

ഇന്ത്യൻ ഓവർസീസ് ഫോറം ഐഒ എഫ്‌ കിഴക്കൻ പ്രവശ്യാ പ്രസിഡന്‍റ് കെഎസ്എം പ്രസാദ് ഓച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒഎഫ് നാഷണൽ വൈസ് പ്രസിഡന്‍റ് ഡോ. മൻസൂർ അഹമ്മദ് ആശംസാ പ്രസംഗവും ആക്ടിംഗ് കൺവീനർ ദിനകരൻ സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. സോനു രാജൻ പ്രോഗ്രാം കൺവീനർ ആയിരുന്നു. മീനാക്ഷി സുന്ദരം,. ഖഹ്ത്താണി, മൊഹമ്മദ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശിവപ്രസാദ് നന്ദി പറഞ്ഞു. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. വർണാഭമായ പരിപാടികളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം