കേളി കുടുംബ വേദി ബദിയ യൂണിറ്റിനു പുതിയ നേതൃത്വം
Saturday, October 19, 2019 5:51 PM IST
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കുടുംബവേദിയുടെ ബദിയ യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സജില അബ്ദുല്‍ സലാം (പ്രസിഡന്‍റ്), നൈസി റിയാസ് (വൈസ് പ്രസിഡന്‍റ്), ബിന്ദു മധു (സെക്രട്ടറി), സഹല ഫൈസല്‍ (ജോയിന്‍റ് സെക്രട്ടറി) ഫസ്ന ഷമീര്‍ (ട്രഷറർ) എന്നിവരേയും മധു എലത്തൂർ,‍ അബ്ദുല്‍ സലാം, റിയാസ്, ഫൈസല്‍, ഷമീര്‍ എന്നിവരടങ്ങിയ പ്രവര്‍ത്തക സമിതിയേയും യോഗം തെരഞ്ഞെടുത്തു.

ബിന്ദു മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയ രക്ഷാധികാരി‍ കൺവീനർ അലി കെ.വി, ഏരിയ സെക്രട്ടറി മധു ബാലുശേരി, കുടുംബവേദി ട്രഷറർ ലീന സുരേഷ്, വൈസ് പ്രസിഡന്‍റ് സജിന സിജിൻ എന്നിവര്‍ സംസാരിച്ചു.