എന്‍എസ്എസ് കുവൈറ്റ് ഓണാഘോഷം നടത്തി
Saturday, October 19, 2019 6:48 PM IST
കുവൈത്ത് സിറ്റി : എന്‍ എസ് എസ് കുവൈറ്റിന്‍റെ ഓണാഘോഷം "പൊന്നോണപ്പുലരി' എന്ന പേരിൽ ഒക്ടോബർ 18 നു കൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടത്തി. പ്രസിഡന്‍റ് പ്രസാദ് പദ്മാനഭന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.പി.എസ്.എന്‍. മേനോന്‍ ഓണാഘോഷം ഉദ് ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ സ്വാഗതവും ട്രഷറര്‍ ഹരികുമാര്‍ കൃതജ്ഞതയും വനിതാ കണ്‍വീനര്‍ മഞ്ജുഷ രാജേഷ് ആശംസ പ്രസംഗവും നടത്തി.

വിവിധ കരയോഗങ്ങളിലെ വനിതാ സമാജങ്ങളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ നൃത്ത നിര്‍ത്യങ്ങള്‍ അരങ്ങേറി.വട്ടിയൂര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ ഗോവിന്ദ് ശാന്ത സംവിധാനം ചെയ്ത പിപ്പീലിക എന്ന ലഘു നാടകവും കുമാരി തീര്‍ഥ കൃഷ്ണ ചിട്ടപ്പെടുത്തി രാജിരാധാകൃഷ്ണന്‍ അവതരിപ്പിച്ച നിവേദ്യം സ്‌കിറ്റും വ്യത്യസ്തത പുലര്‍ത്തി.

കലാപരിപാടികള്‍ക്ക് വൈസ് പ്രസിഡന്‍റ് ജയകുമാര്‍, ജോയിന്‍ സെക്രട്ടറി അനീഷ് പി. നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ഗുണ പ്രസാദ്, വേണു ഗോപാല്‍, അനൂപ്, ബാബുനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശ്രീനിവാസ്, സനല്‍, ബൈജു പിള്ള, വിനോദ് പിള്ള, രഞ്ജിത് എന്നിവര്‍ ഓണസദ്യക്കു നേതൃത്വം നല്‍കി. റാഫിള്‍ വിതരണത്തിനും നറുക്കെടുപ്പിനും വിജയകുമാര്‍, സന്തോഷ്, ശ്രീരാജ്, ബാലചന്ദ്രന്‍ തമ്പിയും സദ്യ കൂപ്പണ്‍ വിതരണത്തിനു കലേഷ് പിള്ള, രാജേഷ് കുമാര്‍ എന്നിവരും അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ അത്തപൂക്കളവും ഒരുക്കി.
ആദ്യഅവതരണത്തിലൂടെ തന്നെ വ്യത്യസ്ഥതത പുലര്‍ത്തിയ മാസ്റ്റര്‍ വിവേക് വിനോദ്കുമാറിന്‍റേയും വൈഷ്ണവി അനില്‍കുറുപ്പിന്‍റേയും പ്രകടനം ഓണാഘോഷത്തെ മികവുറ്റതാക്കി.

കുവൈത്തിലെ പ്രമുഖ സംഘടന ഭാരവാഹികളും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തി അഞ്ഞുറിലധികം ആളുകള്‍ ഓണാഘോഷത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ